city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമായി; വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മൈസൂര്‍ ഒരുങ്ങി, വര്‍ണഭമായി മൈസൂര്‍ കൊട്ടാരവും നഗരവും

മൈസൂര്‍: (www.kasargodvartha.com 17.09.2017)  ദസറ ആഘോഷങ്ങള്‍ക്ക് ഒരാഴ്ച മാത്രം ശേഷിക്കെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മൈസൂര്‍ ഒരുങ്ങിക്കഴിഞ്ഞു. നാടും നഗരവും ആഘോഷത്തിമിര്‍പ്പിലാടുമ്പോള്‍ മൈസൂര്‍ കൊട്ടാരം വര്‍ണ ശഭളമായിരിക്കുകയാണ്. ഇത്തവണ കൂടുതല്‍ സഞ്ചാരികളെ മൈസൂരിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

അതിന്റെ ഭാഗമായി ഇത്തവണ ഹെലികോപ്ടര്‍ റൈഡുകളും ജീപ്പ് റൈഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ ആകാശക്കാഴ്ചയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ആഡംബര ട്രെയിനുകളും സ്വര്‍ണ തേരുകളും കൂടുതല്‍ സഞ്ചാരികളെ എത്തിക്കുമെന്നാണ് കണക്കു കൂട്ടല്‍. 'ഞങ്ങള്‍ ഈ വര്‍ഷം 30 ശതമാനത്തോളം ആഭ്യന്തര സഞ്ചാരികളെയും 20 ശതമാനം വിദേശ സഞ്ചാരികളെയുമാണ് അധികം പ്രതീക്ഷിക്കുന്നത്.

 ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമായി; വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മൈസൂര്‍ ഒരുങ്ങി, വര്‍ണഭമായി മൈസൂര്‍ കൊട്ടാരവും നഗരവും

ഫ്രാന്‍സ്, യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് വിദേശ സംഘം ബുക്കിംഗ് നടത്തിക്കഴിഞ്ഞു. മൂന്ന് ഗ്രൂപ്പുകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചേരും,' മൈസൂര്‍ ട്രാവല്‍ ഏജന്‍സി അസോസിയേഷന്‍ അംഗം പറഞ്ഞു. മൈസൂരുവിലെ 7000 ഹോട്ടല്‍ മുറികളില്‍ 40% ദസറ ആഘോഷങ്ങള്‍ക്കായി ബുക്കിംഗ് നടത്തിക്കഴിഞ്ഞതായി ഹോട്ടലുടമകളും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Celebration, Train, Mysore, Dasara , Helicopter ride, Jeep ride, Tourist, Mysore Dasara or Dussehra 2017: The Grand Celebration in the Royal City of Mysore.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia