'മൈ കെയർ' ആയുര്‍വേദിക് അഗര്‍ബതി കംപനിക്ക് ഗുണനിലവാര അംഗീകാരം
മംഗ്‌ളുറു: (www.kasargodvartha.com 01.04.2020) കൊതുകിനെ തുരത്താനുള്ള മൈ കെയർ (My Care) ആയുര്‍വേദിക് അഗര്‍ബതി കംപനിക്ക് ഗുണനിലവാര അംഗീകാരം. ലൻഡൻ ആസ്ഥാനമായുള്ള യു കെ ഇന്റർനാഷനൽ സർടിഫികേഷൻ ലിമിറ്റഡ് (UK ICL) അംഗീകാരമാണ് മൈ കെയർ സ്വന്തമാക്കിയത്. സര്‍കാര്‍ നിര്‍ദേശിക്കുന്ന എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പാര്‍ശ്വഫലമില്ലാത്ത കൊതുകുതിരിയാണ് നിര്‍മിക്കുന്നതെന്ന് കംപനി അവകാശപ്പെടുന്നു.
വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഈ ഉല്‍പന്നത്തിന്‍റെ നിര്‍മാണമേഖല അടുത്ത വര്‍ഷത്തോടുകൂടി കേരളത്തിലേയ്ക്കും കര്‍ണാടകത്തിലേയ്ക്കും വ്യാപിക്കാനുള്ള നടപടികളും നടന്നുവരികയാണ്. ഇതോടുകൂടി ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും മൈ കെയർ വ്യക്തമാക്കി.
എംസീസ് (MC's) അസോസിയേറ്റാണ് മൈ കെയർ അഗര്‍ബതിയുടെ നിര്‍മാതാക്കള്‍. 2015 ലാണ് സ്ഥാപിച്ചത്. 'മൈ കാർ' ഷാംപൂവിലൂടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2019ല്‍ മൈ കെയറിന് തുടക്കമിട്ടു. ഇപ്പോള്‍ 40ല്‍പരം ഉത്പന്നങ്ങൾ നിലവിലുണ്ട്. സര്‍കാർ, അര്‍ധ സര്‍കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളാണ് മൈ കെയറിന്റെ പ്രധാന ഉപഭോക്താക്കള്‍.
Keywords: Karnataka, National, News, Manglore, Top-Headlines, Government, Company, International, london, UK, 'My Care' Ayurvedic Agarbati Company Recognized by UK International Certification Limited.
< !- START disable copy paste -->