സേവനപാതയിലെ നാഴികക്കല്ല്; മുസാഫര്‍ നഗറില്‍ മുസ്ലിം ലീഗ് നിര്‍മിച്ച വീടുകള്‍ കൈമാറി
May 12, 2017, 07:04 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 12.05.2017) ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ കലാപത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട 61 കുടുംബങ്ങള്‍ക്ക് ഇനി വെയിലിനെയും മഴയെയും പേടിക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീടുകളില്‍ താമസിക്കാം. മുസാഫര്‍ നഗറില്‍ മുസ്ലിം ലീഗ് നിര്‍മിച്ച് നല്‍കിയ വീടുകള്‍ കൈമാറി. മുസാഫര്‍നഗറിലെ മന്ത്‌വാഡയില്‍ മുസ്ലീം ലീഗ് പണികഴിപ്പിച്ച 61 വീടുകളുടെ താക്കോല്‍ ദാനം മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ലീഗിന്റെ സേവനപാതയിലെ നാഴികക്കല്ലാണിതെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു.
സി എച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനംചെയ്തു. മുസഫര്‍നഗര്‍ കലാപത്തിലെ അക്രമകാരികള്‍ക്കെതിരേ നടപടിയെടുക്കാതെ സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് ഒരുക്കിയ പദ്ധതി മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്ന് ഇ അഹമ്മദിന്റെ പേരിലുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ച് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.
ഇ ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷത വഹിച്ചു. കേരളത്തില്‍ നടപ്പാക്കി വിജയിച്ച ജീവകാരുണ്യ പദ്ധതികള്‍ ഉത്തരേന്ത്യയില്‍ നടപ്പാക്കും. ഇത്തരം പദ്ധതികള്‍ക്കായി മുന്നില്‍നിന്നു പ്രവര്‍ത്തിച്ച കെഎംസിസി കമ്മിറ്റികള്‍ ജീവകാരുണ്യരംഗത്ത് മഹത്തായ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരാണ് നഗരിക്ക് നല്‍കിയിരിക്കുന്നത്. സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബാഫഖി തങ്ങള്‍, ജി എം ബനാത്ത് വാല തുടങ്ങിയവരുടെ പേരില്‍ വിവിധ ബ്ലോക്കുകളിലായിട്ടാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. കുട്ടികളുടെ പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. അബ്ദുല്‍ വാഹാബ് എം പി, ദേശീയ സെക്രട്ടറി അനീസ് ഉമര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, National, News, Top-Headlines, House, Family, Muslim-league, Shihab Thangal, Inuaguration, Panakkad Hyderali Thangal.