city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CCTV footage | പ്രവീണ്‍ നെട്ടാറയുടെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പോപുലര്‍ ഫ്രണ്ടിനും എസ് ഡി പി ഐ ക്കുമെതിരെ കേന്ദ്രത്തിന് റിപോര്‍ട് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

മംഗ്‌ളുറു: (www.kasargodvartha.com) യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറയുടെ കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യം പുറത്തുവന്നു. കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യത്തില്‍ കാണുന്ന ബൈക് കേരള രജിസ്‌ട്രേഷനിലുള്ളതെന്ന് പൊലീസ് സൂചിപ്പിച്ചു. കൊലപാതക സംഘത്തിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രവീണിന്റെ കോഴിക്കടയ്ക്ക് സമീപം രണ്ടംഗ സംഘം ബൈകിലെത്തുന്നതാണ് ദൃശ്യം.
                     
CCTV footage | പ്രവീണ്‍ നെട്ടാറയുടെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പോപുലര്‍ ഫ്രണ്ടിനും എസ് ഡി പി ഐ ക്കുമെതിരെ കേന്ദ്രത്തിന് റിപോര്‍ട് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ വ്യാഴാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ ശാകിര്‍, മുഹമ്മദ് ശഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് സൂചിപ്പിച്ചു. കൊലപാതക സംഘത്തിന് വിവരം നല്‍കിയവരാണ് ഇപ്പോള്‍ അറസ്റ്റിലായതെന്ന് പൊലീസ് നല്‍കുന്ന വിവരം.

ബെല്ലാരെയ്ക്ക് സമീപം നെട്ടാരുവില്‍ ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിയില്‍ വെച്ചു തന്നെ മരിച്ചിരുന്നു. അതേസമയം എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്ത് വന്നു. വേണ്ടിവന്നാല്‍ ഇത്തരം സംഘടനകള്‍ക്കെതിരെ യു പി മോഡല്‍ നടപടി നടപ്പില്‍ വരുത്താന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതിനിടെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയിലെ യുവമോര്‍ച പ്രവര്‍ത്തകരുടെ രാജി തുടരുകയാണ്. കൊലപാതകം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാരോപിച്ച് ദക്ഷിണ കന്നഡ, കോപല്‍ എന്നിവിടങ്ങളിലെ യുവമോര്‍ച പ്രവര്‍ത്തകര്‍ക്കിടയില്‍ രാജി തുടരുകയാണ്.

പുത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഒരാഴ്ച മുമ്പ് ബെല്ലാരെയില്‍ കൊല്ലപ്പെട്ട പത്തൊമ്പതുകാരന്‍ മുഹമ്മദ് മസ്ഊദിന്റെ കൊലപാതകത്തിന് പ്രവീണിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം കാസര്‍കോട് ഉള്‍പെടെയുള്ള അതിര്‍ത്തി ജില്ലയിലേക്കും വ്യാപിപ്പിച്ചു.


പൊലീസ് കസ്റ്റഡിയിലുള്ള 21 പേരെയും ചോദ്യം ചെയ്തു വരികയാണ്. എല്ലാവരും പോപുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്നാണ് വിവരം. ഈ സംഘടനകള്‍ക്കെതിരെ കേന്ദ്രത്തിന് റിപോര്‍ട് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി. അറസ്റ്റിലായ ശഫീഖ് മറ്റുക്രിമിനല്‍ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള 21 പേരില്‍ മലയാളികള്‍ ഇല്ലെന്നാണ് സൂചന.

Keywords: News, National, Karnataka, Top-Headlines, Murder, Crime, Video, BJP, RSS, Police, Investigation, Murder of Praveen Netara; CCTV footage is out.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia