city-gold-ad-for-blogger

കൊലക്കേസ് പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു

മംഗലാപുരം: (www.kasargodvartha.com 11.07.2014) കൊലക്കേസ് പ്രതിയായ യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ഭരത് എന്ന പ്രഭു ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച മൂഡുഷെഡ്ഡെയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം പ്രഭുവിനെ ക്രൂരമായി മര്‍ദിച്ച ശേഷം കൊടുവാളുപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

കുപ്രസിദ്ധ ഗുണ്ട കാഡല്‍ മഞ്ച കൊലക്കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട പ്രഭു. മറ്റു നിരവധി കേസുകളിലും പ്രതിയാണ് ഇയാള്‍. മൃതദേഹം വെന്‍ഡ്‌ലോക് ആശുപത്രിയിലേക്ക് മാറ്റി. കാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കൊലക്കേസ് പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു

Keywords : Mangalore, Murder, Accuse, Killed, National, Prabhu, Murder accused hacked to death at Moodushedde.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia