ഹോടെലില്‍ കയറി 'സൗജന്യമായി' ഭക്ഷണം ആവശ്യപ്പെട്ട് മാനേജെര്‍ക്ക് മര്‍ദനം; പൊലീസുകാരന്റെ അതിക്രമ ദൃശ്യങ്ങള്‍ പുറത്ത്
മുംബൈ: (www.kasargodvartha.com 24.12.2021) ഹോടെല്‍ ജീവനക്കാരനെ പൊലീസുകാരന്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സൗജന്യമായി ഭക്ഷണം ആവശ്യപ്പെട്ടാണ് ക്രൂര മര്‍ദനമെന്നാണ് വിവരം. മുംബൈ സാന്താക്രൂസിലെ സ്വാഗത് ഡൈനിങ് ബാറിലാണ് സംഭവം നടന്നത്. അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിക്രം പാട്ടീല്‍ ആണ് അതിക്രമം കാണിച്ചത്.
'രാത്രി ഹോടെല്‍ അടക്കാനുള്ള സമയം കഴിഞ്ഞ ശേഷമാണ് എഎസ്‌ഐ വിക്രം പാട്ടീല്‍ ഹോടെലിലെത്തിയത്. തനിക്ക് പാഴ്‌സലായി ഭക്ഷണം വേണമെന്നും പണം തരില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ സമയം 12.35 കഴിഞ്ഞുവെന്നും അടുക്കള അടച്ചുവെന്നും വിക്രം പാട്ടീലിനെ അറിയിച്ചെങ്കിലും പ്രകോപിതനായ പൊലീസുകാരന്‍ തന്നെ ആക്രമിക്കുകയായിരുന്നു'.- സംഭവത്തെ കുറിച്ച് ഹോടെല്‍ മാനേജെര്‍ ഗണേഷ് പട്ടേല്‍ പറഞ്ഞു.
മാനേജെറെ ഉദ്യോഗസ്ഥന്‍ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാനേജെറെ ഉപദ്രവിക്കുന്നത് കണ്ട് മറ്റുജീവനക്കാരെത്തി പൊലീസുകാരനെ വലിച്ചു മാറ്റുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
പൊലീസുകാരന്‍ മദ്യപിച്ചിരുന്നതായി ഹോടെല്‍ ജീവനക്കാര്‍ ആരോപിക്കുന്നു. കൗണ്ടറില്‍ ഇരിക്കുകയായിരുന്ന മാനേജെറെ ഇയാള്‍ തല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒടുവില്‍ ഹോടെല്‍ ജീവനക്കാര്‍ പൊലീസുകാരനെ വലിച്ച് പുറത്തിട്ട ശേഷം ഹോടെല്‍ അടയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ എഎസ്‌ഐയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഹോടെല്‍ മാനേജെര്‍ പറഞ്ഞു.
Keywords: News, National, India, Mumbai, Hotel, Top-Headlines, Video, Social-Media, Police, Mumbai Policeman Assaults Restaurant Staff for Refusing Free FoodSee this arrogant symbol of VAS00LI Sarkar
— Pallavi (@pallavict) December 23, 2021
This Mumbai cop API Vikram Patil, hit the cashier of a restaurant at 12:30 at midnight becoz they refused him FREE F00D & DRINKS as kitchen had closed
VAZEGIRI in full force thru’ out Maha police force😠
pic.twitter.com/dXAIx1p4Gt