city-gold-ad-for-blogger
Aster MIMS 10/10/2023

Heart Attack Reasons | കായികവിനോദങ്ങളില്‍ ഏര്‍പെട്ടിരിക്കുന്നവരില്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കടന്നുപിടിക്കുന്നു; 36 കാരന്‍ ക്രികറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ സജീവമായി ചര്‍ചകള്‍; എന്തായിരിക്കാം കാരണങ്ങള്‍?

മുംബൈ: (KasargodVartha) മനുഷ്യശരീരത്തിലെ ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം, വെള്ളം എത്താതിരിക്കുന്നത് കാരണം ഹൃദയപേശികള്‍ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം (Heart Attack) എന്ന പേരില്‍ അറിയപ്പെടുന്നത്. ഹൃദയപേശികളില്‍ രക്തമെത്തിക്കുന്ന കൊറോണറി ധമനികളില്‍ തടസ്സമുണ്ടാകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും (സാധാരണഗതിയില്‍ ഈ വേദന ഇടതു കയ്യിലേയ്ക്കോ കഴുത്തിന്റെ ഇടതുവശത്തേയ്‌ക്കോ വ്യാപിക്കുന്നതായി തോന്നും), ശ്വാസം മുട്ടല്‍, ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വെപ്രാളം എന്നീ ലക്ഷണങ്ങളുമാണ് ഹൃദയാഘാതത്തിനുണ്ടാകുന്നത്.

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറവ് രോഗലക്ഷണങ്ങളേ പ്രത്യക്ഷപ്പെടാറുള്ളൂ. ശ്വാസം മുട്ടല്‍, തളര്‍ച്ച, ദഹനസംബന്ധമായ പ്രശ്‌നമുള്ളതുപോലെ തോന്നുക എന്നിവയാണ് സ്ത്രീകളില്‍ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ഏറിയ ഹൃദയാഘാതങ്ങളും നെഞ്ചുവേദനയുള്‍പെടെയുള്ള ലക്ഷണങ്ങളൊന്നും കാണിക്കാത്ത 'നിശ്ശബ്ദ' ഹൃദയാഘാതങ്ങളാണ്.

കോവിഡ്-19 (Covid-19)  എന്ന മഹാമാരിക്ക് ശേഷം കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രായഭേദമെന്യേ യുവാക്കളിലും കുട്ടികളിലും ഹൃദയാഘാതം വര്‍ധിക്കുന്നതിനെക്കുറിച്ച് നിരവധി പഠന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്‍ഡ്യയിലും ഹൃദയാഘാതം മൂലമുള്ള മരണനിരക്കില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ പ്രായമായവരിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോഴത് 30-40 പ്രായക്കാരിലും കൂടുതലായി കാണുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറയിപ്പ് നല്‍കിയിരുന്നു.

ഹൃദയാഘാതം കൂടുതല്‍ യുവാക്കളെ കടന്നുപിടിക്കുന്നൊരു സാഹചര്യമാണ് നാം കണ്ടുവരുന്നത്. തീര്‍ച്ചയായും ഇത് ആശങ്കപ്പെടുത്തുന്നൊരു അവസ്ഥയാണ്. പ്രത്യേകിച്ച് ഈ അടുത്ത വര്‍ഷങ്ങളിലാണ് രാജ്യത്ത് ഇതൊരു പതിവ് വാര്‍ത്തയായി വരുന്നത്.

യുവാക്കളെ ബാധിക്കുന്നുവെന്ന് മാത്രമല്ല, കായികമായി സജീവമായി നില്‍ക്കുന്നവരെയും ബാധിക്കുന്നുവെന്നതും ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണ്. വ്യായാമശാലയില്‍ വര്‍കൗടിനിടെ ഹൃദയാഘാതം സംഭവിക്കുന്നതോ, കായികവിനോദങ്ങളില്‍ ഏര്‍പെട്ടുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുന്നതോ ആയിട്ടുള്ള വാര്‍ത്തകളും അടുത്ത കാലത്തായി ഏറെ വന്നു.

കായികവിനോദങ്ങളില്‍ സജീവമായി നില്‍ക്കുന്ന ആളുകള്‍ക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്നതിനാല്‍ അസുഖങ്ങളും കുറവായിരിക്കുമെന്നാണ് ഏവരും ചിന്തിക്കുക. പിന്നെയും എന്താണ് ഇവരെ ഹൃദയാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കടന്നുപിടിക്കുന്നതെന്ന് ഇത്തരം വാര്‍ത്തകള്‍ ഇടയ്ക്കിടെ കേള്‍ക്കുന്നതോടെ ഏവരെയും അങ്കലാപ്പിലാക്കുന്നുണ്ട്.

എന്നാല്‍ ഹൃദ്രോഗം പോലുള്ള പ്രശ്‌നങ്ങള്‍ എത്ര ആരോഗ്യമുള്ളവരെയും പിടികൂടാം. അതുപോലെ തന്നെ ബിപി പോലുള്ള ജീവിതശൈലീരോഗങ്ങളും. പ്രത്യേകിച്ച് പാരമ്പര്യഘടകങ്ങള്‍ കാരണമായി വരികയാണെങ്കില്‍ ഒരു വ്യക്തി എത്ര ആരോഗ്യകരമായ ജീവിതം നയിച്ചിട്ടും കാര്യമില്ല, രോഗങ്ങള്‍ വരാം. ചിലര്‍ക്ക് ജന്മനാ തന്നെ ചില അസുഖങ്ങള്‍ക്കോ ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ ഉള്ള സാധ്യത ഉണ്ടായിരിക്കും.

എന്തായാലും കായികവിനോദങ്ങള്‍ക്കോ വ്യായാമത്തിനോ ഇടയില്‍ ഹൃദയാഘാതം സംഭവിക്കുന്നത് അധികവും നേരത്തെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരിലാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ കായികവിനോദങ്ങളിലോ വര്‍കൗടിലോ സജീവമായി തുടരുന്നവര്‍ ഇതോര്‍ത്ത് ആശങ്കപ്പെടുന്നതില്‍ അര്‍ഥമില്ല.

കഴിഞ്ഞ ദിവസം നോയിഡയില്‍ 36 കാരനായ ഒരു യുവ എന്‍ജിനീയറാണ് ക്രികറ്റ് കളിക്കിടെ മൈതാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇതിന്റെ വീഡിയോയില്‍ വളരെ വ്യക്തമായി യുവാവ് കുഴഞ്ഞുവീഴുന്നതും മറ്റുള്ളവര്‍ ഓടിയെത്തുന്നതും എല്ലാം കാണാം.

മത്സരത്തിലെ പതിനാലാം ഓവറില്‍ നോണ്‍ സ്‌ട്രൈകിംഗ് എന്‍ഡില്‍ (Non-Striking End) നില്‍ക്കുമ്പോഴാണ് വികാസ് നേഗി എന്ന യുവാവ് പിചിന് നടുവില്‍ പൊടുന്നനെ കുഴഞ്ഞു വീണത്. വികാസ് നേഗി കുഴഞ്ഞു വീഴുന്നതുകണ്ട് ബാറ്ററും എതിര്‍ ടീം താരങ്ങളും പിചിന് നടുവിലേക്ക് ഓടിയെത്തി.

സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളതായി അറിവില്ലെന്നാണ് ഇദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ കോവിഡ്-19 ബാധിച്ചിരുന്നുവെന്നും ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നതിനാല്‍ കായികവിനോദങ്ങളിലും തല്‍പരനായിരുന്നുവെന്ന് സഹതാരങ്ങള്‍ പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ പലതും നമുക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. കാര്യമായ ലക്ഷണങ്ങളും രോഗിയില്‍ പ്രകടമാകണമെന്നില്ല. അതിനാല്‍ തന്നെ രോഗി സാധാരണഗതിയില്‍ മറ്റുള്ളവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യും. പക്ഷേ ഇവരില്‍ എപ്പോള്‍ വേണമെങ്കിലും രോഗം വില്ലനായി അവതരിച്ചുവരാം. ഇതുതന്നെയാണ് 'സഡന്‍ ഹാര്‍ട് അറ്റാക്' അഥവാ പെട്ടെന്നുള്ള ഹൃദയാഘാതത്തിലെല്ലാം സംഭവിക്കുന്നത്.

മറ്റൊരു കാരണം, നാം അമിതമായി വര്‍കൗടോ (Work Out) കായികാധ്വാനമോ ചെയ്യുമ്പോള്‍ ബിപി (രക്തസമ്മര്‍ദം- Blood Pressure) വല്ലാതെ ഉയരുന്നത് മൂലമുണ്ടാകുന്ന ഹൃദയാഘാതമാണ്. ഇക്കാരണം കൊണ്ടാണ് കഠിനമായ വര്‍കൗടിലേക്ക് കടക്കുംമുമ്പ് ഡോക്ടറുമായോ വിദഗ്ധരായ പരിശീലകരുമായോ സംസാരിച്ച് നിര്‍ദേശങ്ങള്‍ തേടണനെന്ന് നിര്‍ബന്ധിക്കുന്നത്.Heart Attack Reasons | കായികവിനോദങ്ങളില്‍ ഏര്‍പെട്ടിരിക്കുന്നവരില്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കടന്നുപിടിക്കുന്നു; 36 കാരന്‍ ക്രികറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ സജീവമായി ചര്‍ചകള്‍; എന്തായിരിക്കാം കാരണങ്ങള്‍?


ആരോഗ്യകരമായ ജീവിതം തുടരുന്നതിനൊപ്പം തന്നെ കുറഞ്ഞത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് ഏറെ നല്ലതാണ്. മറഞ്ഞിരിക്കുന്ന ഹൃദ്രോഗങ്ങളാണ് വലിയ ഭീഷണിയായി വരുന്നത്. അതിനാല്‍ ഇവയെ നേരത്തെ തിരിച്ചറിയുകയെന്നതാണ് മികച്ച പ്രതിരോധം.

ഇ സി ജി (Electrocardiogram-ECG), എകോ കാര്‍ഡിയോ ഗ്രാഫി (Echocardiography), കാര്‍ഡിയാക് എം ആര്‍ ഐ (Cardiac Magnetic resonance imaging - MRI), രക്തപരിശോധനകള്‍ എന്നിവയും ഹൃദയാഘാതം വന്നിട്ടുണ്ടോ, വരാന്‍ സാധ്യതയുണ്ടോ എന്നിങ്ങനെ രോഗനിര്‍ണയത്തിനായി ഉപയോഗിക്കുന്നുണ്ട്. ക്രിയാറ്റിന്‍ കൈനേസ്-എംബി (Creatine Kinase-CK- MB), ട്രോപോണില്‍ (Troponyl Levels) അളവ് എന്നിവ രക്തപരിശോധനയിലൂടെ മനസ്സിലാക്കുന്നത് രോഗനിര്‍ണയത്തിന് സഹായകമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞാല്‍ പെട്ടെന്ന് തന്നെ രോഗിക്ക് സിപിആറിലൂടെ (Cardiopulmonary resuscitation- CPR) ഓക്‌സിജന്‍ നല്‍കുക, ആസ്പിരിന്‍ (Aspirin), നാക്കിനടിയില്‍ വയ്ക്കുന്ന നൈട്രോഗ്ലിസറിന്‍ (Nitroglycerin)
എന്നിവയാണ് അടിയന്തര ചികിത്സാമാര്‍ഗങ്ങളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Keywords: News, National, National-News, Video, Health-News, Top-Headlines, Lifestyle-News, Lifestyle, Mumbai News, Man, Died, Social Media, Sports, Heart Attack, Play, Possible Reason, Mumbai: Man dies of heart attack amid cricket play here the possible reason.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL