ഓണ്‍ലൈന്‍ ടൂറിസം അന്വേഷണം; മുംബൈ മുന്നില്‍, സംസ്ഥാന തലത്തില്‍ ഏറ്റവും പിന്നില്‍ ഗുജറാത്ത്
May 12, 2017, 18:58 IST
കൊച്ചി: (www.kasargodvartha.com 12/05/2017) രാജ്യത്തെ വിനോദസഞ്ചാരികളേറെയും തങ്ങളുടെ ഇഷ്ട സ്ഥലം തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തെയാണ് ആശ്രയിക്കുന്നതെന്ന് കണ്ടെത്തല്‍. ഓണ്‍ലൈന്‍ അന്വേഷണങ്ങളില്‍ മുന്‍പില്‍ മുംബൈയാണെന്നും തെളിഞ്ഞു. ടൂര്‍ഓപ്പറേറ്റര്‍മാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് സമീപകാലത്ത് ഈ മേഖലയില്‍ നടത്തിയ സര്‍വേഫലം തെളിയിക്കുന്നത്.
മൈടൂര്‍റിവ്യൂ എന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കിടയിലെ ജനകീയ സൈറ്റാണ് ഈ സര്‍വേ നടത്തിയത്. രാജ്യത്തെ ടൂര്‍ഓപ്പറേറ്റര്‍മാരുടെ പ്രധാന വിശകലന വെബ്‌സൈറ്റാണിത്. ഇതടിസ്ഥാനമാക്കിയാല്‍ വിനോദസഞ്ചാര മേഖലയിലെ ഓണ്‍ലൈന്‍ അന്വേഷണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യന്‍ നഗരം മുംബൈയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പാക്കേജ്, എന്നിവയിലാണ് കൂടുതല്‍ ഓണ്‍ലൈന്‍ തെരച്ചില്‍ നടത്തിയിരിക്കുന്നത്.
മുംബൈയിലെ 11.6 ശതമാനം ആളുകള്‍ ടൂറിസം അന്വേഷണങ്ങള്‍ ഓണ്‍ലൈനില്‍ നടത്തുമ്പോള്‍ തൊട്ടടുത്തുള്ള ബംഗളുരുവില്‍ അത് 10.38 ശതമാനമാണ്. ഹൈദരാബാദ്(9.98), ചെന്നൈ(9.4), ന്യൂഡല്‍ഹി(5.79) ലഖ്‌നൗ(5.76), പുണെ(5.64), കൊച്ചി(5.46) എന്നിങ്ങനെയാണ് മറ്റ്‌സര്‍വേ ഫലങ്ങള്‍.
സംസ്ഥാനതലത്തില്‍ മഹാരാഷ്ട്ര(19.48 ശതമാനം)യാണ് മുന്നില്‍. കര്‍ണാടക(12.38) തെലങ്കാന(10.98), ഡല്‍ഹി(10.56) എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. കേവലം 2.36 ശതമാനം ഓണ്‍ലൈന്‍ അന്വേഷണങ്ങളോടെ ഗുജറാത്താണ് ഏറ്റവും പിന്നില്‍.
3,300 പേര്‍ പങ്കെടുത്ത സര്‍വേയില്‍ മധുവിധുവിനായി ബുക്ക് ചെയ്ത 75 ശതമാനത്തോളം പേരും ഓണ്‍ലൈന്‍ സംവിധാനമാണ് തെരഞ്ഞെടുത്തത്. പാക്കേജ് ബുക്ക് ചെയ്തവരില്‍ അധികവും എല്ലാം ഭദ്രമാണെന്ന വിശ്വാസത്തിന്റെ പുറത്താണ് ചെയ്തത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവിടങ്ങളില്‍ പരിചയക്കാരോ സുഹൃത്തുക്കളോ ഇട്ട ചിത്രങ്ങള്‍ കണ്ടിട്ടാണ് യാത്രാകേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തതെന്ന് 36 ശതമാനം പേര്‍ വ്യക്തമാക്കി.
ട്രിപ്പ് അഡൈ്വസര്‍, മൈടൂര്‍റിവ്യു എന്നീ വെബ്‌സൈറ്റുകള്‍ വഴിയുള്ള ആസ്വാദനം വായിച്ചാണ് സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം പേരും ഹോട്ടലുകള്‍ തെരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്തി. ലോകത്തെ 700ല്‍പരം ടൂര്‍ഓപ്പറേറ്റര്‍മാരുടെ വിവരങ്ങള്‍ അടങ്ങുന്ന മൈടൂര്‍ റിവ്യൂവില്‍ ഏതാണ്ട് പതിനായിരം പേര്‍ ആസ്വാദനം എഴുതുന്നുണ്ട്. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയി) യാണ് മൈടൂര്‍റിവ്യുവിന് രൂപം നല്‍കിയത്. ഉപഭോക്താക്കളുടെ ആസ്വാദനം മാത്രമാണ് ഇതില്‍ നല്‍കുന്നത്. ടൂര്‍ഓപ്പറേറ്റര്‍മാര്‍ക്ക്ഓണ്‍ലൈന്‍ സംവിധാനം കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയാണ് ഈ സര്‍വേയിലൂടെവെളിവാകുന്നതെന്ന് അറ്റോയി പറയുന്നു.
പരമ്പരാഗത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇപ്പോഴും ഓണ്‍ലൈന്‍ സംവിധാനത്തെ രണ്ടാമതായി മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ ഇന്ത്യയിലെ സഞ്ചാരികള്‍ ഓണ്‍ലൈന്‍ സംവിധാനത്തെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ടെന്ന് അറ്റോയി പ്രസിഡന്റ് അനീഷ്‌കുമാര്‍ പി കെ പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയിലോ,ഗൂഗിള്‍ തെരച്ചിലിലോ, ട്രിപ്പ് അഡൈ്വസര്‍, മൈടൂര്‍റിവ്യൂ എന്നിവയിലോ ഇല്ലെങ്കില്‍ വലിയൊരുവിഭാഗം വിനോദസഞ്ചാരികളെയാണ് നഷ്ടമാകുന്നതെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.
ടൂറിസം രംഗത്തെ ആധുനിക സാങ്കേതികവിദ്യയുമായി ചേര്‍ത്തു നിര്‍ത്താന്‍ നിരവധി പരിപാടികള്‍ അറ്റോയി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജി എന്ന പേരിലുള്ള ത്രിദിന സമ്മേളനം കേരള ടൂറിസവുമായിചേര്‍ന്ന് അറ്റോയി സംഘടിപ്പിക്കുന്നുണ്ട്.ജൂണ്‍ 8 മുതല്‍ 10 വരെകൊച്ചി ലെ മെറഡിയനില്‍ വച്ചാണ് സമ്മേളനം.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ വിവിധ സാധ്യതകള്‍ ഈ സമ്മേളനത്തില്‍ ഉയര്‍ന്നു വരും. എങ്ങിനെയാണ് സെര്‍ച്ച് എന്‍ജിനുകളില്‍ സ്വന്തം വെബ്‌സൈറ്റിനെ സജീവമായി നിര്‍ത്തേണ്ടത്, സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച വിവരണം എങ്ങിനെ നല്‍കാം തുടങ്ങിയ കാര്യങ്ങളില്‍ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരാണ് സെഷനുകള്‍ നയിക്കുന്നത്. വാട്‌സാപ്പ്, ഫേസ് ബുക്ക് തുടങ്ങിയവ വഴി എങ്ങിനെ വീഡിയോമെസേജുകള്‍ സാധ്യമാക്കാം തുടങ്ങിയകാര്യങ്ങളും ചര്‍ച്ചക്ക് വരും. ആസ്വാദനത്തെ കൈകാര്യംചെയ്യേണ്ട രീതികളും ഇവിടെവിവരിക്കും. ഉപഭോക്താവിന്റെ ആസ്വാദനത്തില്‍ നിന്നും ഏറ്റവുമധികം അനുകൂലമായ കാര്യങ്ങള്‍ എങ്ങനെ അടര്‍ത്തിയെടുക്കാം, മോശംറിവ്യൂകളെ എങ്ങിനെ സമീപിക്കണം തുടങ്ങിയകാര്യങ്ങളും പരാമര്‍ശവിഷയമാകും.
സാങ്കേതികവിദ്യയിലൂടെ ഈ വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്തിയ ആളുകളുടെ അനുഭവ കഥകള്‍ നേരിട്ടറിയാനുള്ള അവസരമാണ് ഐസിടിടി എന്ന് അനീഷ്‌കുമാര്‍ പറഞ്ഞു. കേവലം കമ്പ്യൂട്ടറുകളുടെമുന്നില്‍ ഉപഭോക്താവ് കുത്തിയിരുന്ന കാലം കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയിലൂടെയും ബിസിനസ് സാധ്യതകള്‍ വളര്‍ത്തിയെടുക്കണം. ഐസിടിടിയുടെരണ്ടാം ലക്കത്തില്‍ ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണെന്നദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ സമ്മേളനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തത്സമയ വീഡിയോ വഴി അറ്റോയി പുറത്തു വിടു
ന്നുണ്ട്.
കേരളടൂറിസത്തിന്റെ ബീച്ച് റിസോര്‍ട്ടുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ വീഡിയോ കഴിഞ്ഞ ഡിസംബറില്‍ അറ്റോയി പുറത്തു വിട്ടിരുന്നു. വെള്ളത്തിനടിയില്‍ നിന്നുള്ളതായിരുന്നു ഈ ലൈവ്‌വീഡിയോ. കോവളത്തെ ബീച്ച് റിസോര്‍ട്ടില്‍ നിന്നും സംപ്രേഷണംചെയ്ത ഈ വീഡിയോ 25 ലക്ഷത്തിലധികം ആളുകള്‍ കണ്ടു. ഐ സി ടി ടി രജിസ്‌ട്രേഷനും മറ്റുവിവരങ്ങള്‍ക്കും https://www.facebook.com/ictt2017
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Online-registration, Mumbai, Turism, Maharashtra, Whatsapp, Facebook.