കൊലപാതകങ്ങളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു;മുംബൈ ഹൈക്കോടതി
Apr 20, 2018, 12:23 IST
മുംബൈ:(www.kasargodvartha.com 20/04/2018) രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേപ്പിച്ചെന്ന് മുംബൈ ഹൈക്കോടതി. ഇന്ത്യയില്‍ ആവര്‍ത്തിച്ചു നടക്കുന്ന കൊലപാതകങ്ങളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വിദേശികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മടിക്കുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് അവര്‍ മടിക്കുന്നതായും കോടതി വിലയിരുത്തി.
പുരോഗമനവാദികളായ ഗോവിന്ദ് പന്‍സാരെ, ഡോ. നരേന്ദ്ര ദാഭോല്‍ക്കര്‍ എന്നിവരുടെ കൊലപാതക കേസുകളില്‍ മഹാരാഷ്ട്ര സി.ഐ.ഡിയും സി.ബി.ഐയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനിടെ ജസ്റ്റിസുമാരായ എസ്.സി ധര്‍മാധികാരി, ഭാരതി ഡാഗ്രെ എന്നിവരാണ് ഇത്തരത്തിലൊരു വിലയിരുത്തല്‍ നടത്തിയത്.
പ്രതികളെക്കാള്‍ സാമര്‍ത്ഥ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമുള്ള കേസുകളില്‍ മ:നശാസ്ത്രഞ്ജരുടേത് അടക്കമുള്ള വിദഗ്ദരുടെ സഹായം തേടാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും കോടതി ആവശ്യപ്പട്ടു. പ്രതികള്‍ക്ക് വയസാകുകയും മരണമായെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ സ്‌ഫോടന പരമ്പര കേസുകളിലെ പ്രതികളെ പോലെ തിരിച്ചെത്തുമെന്ന് വിശ്വസിക്കാമെന്ന് കോടതി പരിഹസിക്കുകയും ചെയ്തു.

രാജ്യത്ത് നിലവിലെ സാഹചര്യത്തില്‍ കോടതിയടക്കമുള്ള സ്ഥാപനങ്ങളും മതേതര വ്യക്തിത്വങ്ങളും എഴുത്തുകാരും ഒന്നും സുരക്ഷിതരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ദാഭോല്‍ക്കറിന്റെയും കൊലപാതകികളെ കണ്ടെത്താന്‍ കഴിയാത്തതാണ് കോടതിയെ ഇത്തരത്തിലുള്ള പരമാര്‍ശം നടത്താന്‍ പ്രേരിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Top-Headlines, High-Court, Mumbai high court criticize increasing murders and attack against childrens