city-gold-ad-for-blogger

മാന്‍ഹോളില്‍ വീണയാള്‍ക്കെതിരെ നടപടിയെടുത്ത് മുംബൈ കോര്‍പ്പറേഷന്‍

മുംബൈ:(www.kasargodvartha.com 04/05/2019) ഏപ്രില്‍ 25ന് മുബൈയിലെ ലോവര്‍ പാരല്‍ ഏരിയയിക്ക് സമീപത്ത് തുറന്ന് കിടന്ന മാന്‍ഹോളില്‍ വീണയാള്‍ക്കെതിരെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടിയെടുത്തു. കോര്‍പ്പറേഷനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് സമീര്‍ അറോറ എന്നയാള്‍ക്കെതിരെ കോര്‍പ്പറേഷന്‍ നടപടിയെടുത്തത്. കാല്‍ വഴുതി വീണ സമീര്‍ തലനാരിഴയാക്കാണ് രക്ഷപ്പെട്ടത്.

സമീറിന്റെ സുഹൃത്ത് നീരജ് ഭാദ്ര ട്വീറ്റ് ചെയ്തതോടെയാണ് അപകടത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. ഭദ്രയുടെ ട്വീറ്റിന് മറുപടിയായി ട്വിറ്റ് ചെയ്യുന്നതിനിടെയാണ് സമീര്‍ കോര്‍പ്പറേഷനെ പരിഹസിച്ച് രംഗത്തെത്തിയത്. 'ഓവുചാലില്‍നിന്ന് കോര്‍പ്പറേഷന്‍ തന്റെ സാംസങ് മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണെങ്കില്‍ തന്റെ പരാതിക്കൊപ്പം സൂക്ഷിക്കാ'മെന്നായിരുന്നു സമീറിന്റെ ട്വീറ്റ്. 'ജനങ്ങള്‍ കോര്‍പ്പറേഷന്‍ ജീവനക്കാരില്‍ ചിലരെ തുറന്ന മാന്‍ഹോളില്‍ പിടിച്ചിടൂ' എന്നായിരുന്നു ഭദ്രയുടെ ട്വീറ്റ്. അപകടം കോര്‍പ്പറേഷന്റെ അശ്രദ്ധ കാരണമാണ് സംഭവിച്ചതെന്ന് ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

മാന്‍ഹോളില്‍ വീണയാള്‍ക്കെതിരെ നടപടിയെടുത്ത് മുംബൈ കോര്‍പ്പറേഷന്‍


ഇതിന് പിന്നാലെ കോര്‍പ്പറേഷന്റെ പ്രതിഛായ തകര്‍ത്തെന്ന് ആരോപിച്ച് സമീറിനും മറ്റ് ചിലര്‍ക്കെതിരേയും കോര്‍പ്പറേഷന്‍ നടപടി എടുക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി കോര്‍പ്പറേഷന്‍ രംഗത്തെത്തിയിരുന്നു, സ്വകാര്യ സൊസൈറ്റിയുടെ പരിസരത്താണ് മാന്‍ഹോള്‍ സ്ഥിതി ചെയ്യുന്നതെന്നും കോര്‍പ്പറേഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് സമീറിനും മറ്റുള്ളവര്‍ക്കുമെതിരെ നോട്ടീസ് അയക്കുമെന്നും കോര്‍പ്പറേഷന്‍ അധികാരികള്‍ അറിയിച്ചു. ഇത് കൂടാതെ മാന്‍ഹോള്‍ അടച്ചുവയ്ക്കാത്തതില്‍ സ്വകാര്യ സൊസൈറ്റിക്കെതിരേയും കോര്‍പ്പറേഷന്‍ നടപടിയെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Top-Headlines, Social-Media, Mobile Phone, Mumbai Corporation, Twitter, Manhole, Mumbai Corporation to take action

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia