city-gold-ad-for-blogger

ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന; പോലീസിന്റെ സഹായത്തോടെ 21 കാരിക്ക് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ സുഖപ്രസവം

മുംബൈ: (www.kasargodvartha.com 28.12.2018) ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന. പോലീസിന്റെ സഹായത്തോടെ 21 കാരി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നല്‍കി. മുംബൈയിലെ തിരക്കുള്ള റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വെച്ചാണ് യുവതിക്ക് സുഖപ്രസവമുണ്ടായത്. ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന യുവതിക്ക് പ്രസവവേദനയുണ്ടാവുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ യുവതിയെ സഹായിക്കാന്‍ പോലീസ് ഓടിയെത്തി.

ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും പ്രസവ വേദന കൂടിയതിനാല്‍ ബെഡ് ഷീറ്റുകള്‍ മറച്ച് താത്കാലിക പ്രസവമുറി ഒരുക്കി നല്‍കുകയായിരുന്നു. ഗീതാ ദീപക് എന്ന യുവതിയാണ് കുഞ്ഞിന് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ജന്മം നല്‍കിയത്. ഇവര്‍ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു.
ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന; പോലീസിന്റെ സഹായത്തോടെ 21 കാരിക്ക് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ സുഖപ്രസവം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, news, Top-Headlines, Police, Railway, Train, Mumbai Cops Help Woman Deliver Baby On Platform, Hold Up Bedsheets
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia