city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Heat Stroke | മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങ്; പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു

മുംബൈ: (www.kvartha.com) മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിന ചടങ്ങില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍ തുറന്ന മൈതാനത്ത് നടന്ന ചടങ്ങിലാണ് സംഭവം നടന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മാധികാരിക്ക് അവാര്‍ഡ് വിതരണം ചെയ്തത്.

38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ഗ്രൌണ്ടില്‍ വച്ച് സമ്മേളനം നടന്നതെന്ന് റിപോര്‍ട് വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

Heat Stroke | മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങ്; പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു

രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സമാപിച്ചത്. ചടങ്ങുകള്‍ കാണാനുള്ള കേള്‍ക്കാനുമുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും പരിപാടിക്കായി ഒരുക്കിയിരുന്നു. എന്നാല്‍ കൊടും ചൂടില്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു. 24 പേര്‍ ചികിത്സയിലുണ്ട്. 

മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍കാര്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൂര്യാഘാത സംബന്ധിയായി ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: Maharashtra, Mumbai, News, National, Death, High temperature, Heat Stroke, Maharashtra Bhushan Award Event, Award event, Amit Shah, Programme, Treatment, Hospital, Government,  Mumbai: 11 Die Of Heat Stroke At Maharashtra Bhushan Award Event.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia