മുംബൈ ഹാഫ് മാരത്തോണ്‍ ഓഗസ്റ്റ് 20ന്; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും
Aug 1, 2017, 21:15 IST
കൊച്ചി: (www.kasargodvartha.com 01.08.2017) ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് ഹാഫ് മാരത്തണിന്റെ രണ്ടാം പതിപ്പ് ഓഗസ്റ്റ് 20ന് മുംബൈയില്‍ നടക്കും. സച്ചിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന മാരത്തണില്‍ ഏകദേശം പതിനയ്യായിരം പേര്‍ പങ്കെടുക്കും. സാന്താക്രൂസിലെ മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന എക്‌സ്‌പോയില്‍ നിന്ന് മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് റണ്ണിങ്ങ് കിറ്റുകളും മറ്റും ലഭിക്കുന്നതാണ്.
ലൈഫ് ഇന്‍ഷ്യൂറന്‍സ് മേഖലയ്ക്ക് പുതിയൊരു മാറ്റം സൃഷ്ട്ടിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ആരോഗ്യം, ഫിറ്റ്‌നസ്സ് എന്നിവ ലൈഫ് ഇന്‍ഷ്യൂറന്‍സിന്റെ പര്യായങ്ങളായി കാണുവാനും വിവിധ നഗരങ്ങളിലെ മാരത്തണുകളില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നതോടൊപ്പം അവരുടെ ആരോഗ്യം, ഫിറ്റ്‌നസ്സ് എന്നിവയെ കുറിച്ച് ബോധവാന്മാരാക്കുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് സി.ഇ.ഒ വിഗ്‌നേഷ് ഷഹാനെ പറഞ്ഞു.
ജനങ്ങളുടെ ഊര്‍ജ്ജവും ഉത്സാഹവും അവിശ്വസനീയമാണ്. യുവാക്കള്‍ മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ അവരുടെ കഴിവിനനുസരിച്ച് ഫിനിഷിങ്ങ് ലൈന്‍ മറികടക്കുവാന്‍ കാണിക്കുന്ന ആത്മവിശ്വാസം പ്രശംസനീയമാണ്. വേഗതയിലല്ല മറിച്ച് പങ്കെടുക്കുന്നതിലൂടെയാണ് ഒരാള്‍ യഥാര്‍ത്ഥ ചാമ്പ്യനാകുന്നത്. ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് ആരോഗ്യപൂര്‍ണ്ണമായ ഒരു ലോകം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ മഹത്തായ ഒരു കാര്യമാണ് ചെയ്യുന്നത് എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.
ഓടുന്നവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത് ഒന്നാണ് ഷൂസുകള്‍. മുംബൈ റണ്ണേഴ്‌സുമായി സഹകരിച്ച് ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്യൂറന്‍സ് അര്‍ഹതപ്പെട്ട മികച്ച റണ്ണേഴ്‌സിന് അഞ്ച് ജോഡി ഷൂസ് നല്‍കുന്നുണ്ട്. കൂടാതെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമൂഹത്തില്‍ താഴേക്കിടയില്‍ ജീവിയ്ക്കുന്ന 100 പേര്‍ക്ക് സൗജന്യമായി ഷൂസുകള്‍ നല്‍കും. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി എന്നീ നാല് മാരത്തണുകളുടെയും മുഖം സച്ചിന്‍ തന്നെയായിരിയ്ക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mumbai, Kochi, news, Top-Headlines, National, India, Mumabai half marathon on 20th