പ്രിൻ്റിംഗ് പ്രസ് ഉടമകളുടെ ദേശീയ നേതൃ നിരയിലെത്തി മുജീബ് അഹ്മദ്; നേട്ടം ആദ്യമായി
● ഉത്തരദേശം പബ്ലിഷറും കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ് അദ്ദേഹം.
● കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല മുജീബ് അഹ്മദിനാണ്.
● ലക്നൗവിൽ ചേർന്ന 72ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നത്.
● സി രവീന്ദർ റെഡ്ഡിയാണ് പുതിയ പ്രസിഡൻ്റ്; മെഹുൽ ദേശായി ജനറൽ സെക്രട്ടറി.
● നേരത്തെ കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, കാസർകോട് ജില്ലാ പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
ലക്നൊ: (KasargodVartha) രാജ്യത്തെ പ്രസ് ഉടമകളുടെ അപക്സ് ബോഡിയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് (AIFMP) ദേശീയ ഉപാധ്യക്ഷനായി കാസർകോട്ടെ ഉത്തരദേശം പത്രം പബ്ലിഷറും കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ മുജീബ് അഹ്മദ് തിരഞ്ഞെടുക്കപ്പെട്ടു. പ്രിൻ്റിങ് മേഖലയിലെ വിവിധ സംഘടനകളിൽ വർഷങ്ങളായുള്ള പ്രവർത്തന പരിചയമാണ് അദ്ദേഹത്തെ ഈ ദേശീയ പദവിയിലേക്ക് എത്തിച്ചത്.
ലക്നൗവിൽ ചേർന്ന സംഘടനയുടെ 72ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് മുജീബ് അഹ്മദ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ള വൈസ് പ്രസിഡൻ്റ് എന്ന സുപ്രധാന പദവിയാണ് അദ്ദേഹം ഇനി വഹിക്കുക. വിവിധ സംസ്ഥാനങ്ങളിലുള്ള നൂറോളം പ്രിന്റേഴ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയാണ് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ്.

മറ്റ് ഭാരവാഹികളും പശ്ചാത്തലവും
എ ഐ എഫ് എം പി യുടെ ഗവേണിംഗ് കൗൺസിൽ അംഗമായി അഞ്ച് വർഷമായി പ്രവർത്തിക്കുന്ന മുജീബ് അഹ്മദ് ആദ്യമായാണ് ദേശീയ നേതൃ നിരയിലെത്തുന്നത്. തെലുങ്കാന ഓഫ്സെറ്റ് പ്രിന്റേഴ്സ് അസോസിയേഷൻ പ്രതിനിധി സി രവീന്ദർ റെഡ്ഡിയാണ് പുതിയ പ്രസിഡൻ്റ്. ബോംബെ മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ പ്രതിനിധി മെഹുൽ ദേശായി ജനറൽ സെക്രട്ടറിയായും ശിവകാശി മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ പ്രതിനിധി സമ്പത്ത് കുമാർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
മുജീബ് അഹ്മദ് നിലവിൽ കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (KSSIA) കാസർകോട് ജില്ലാ സെക്രട്ടറിയാണ്. നേരത്തെ കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, കാസർകോട് ജില്ലാ പ്രസിഡണ്ട്, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് കാസർകോട് ചാപ്റ്റർ ജനറൽ കൺവീനർ, ജെ സി ഐ കാസർകോട് പ്രസിഡണ്ട് തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
കേരളത്തിന് അഭിമാനമായ ഈ വാർത്ത സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക.
Article Summary: Mujeeb Ahmed elected National Vice President of All India Federation of Master Printers (AIFMP).
#AIFMP #MujeebAhmed #PrintingIndustry #KeralaPride #NationalVP #MasterPrinters






