Freedom fighters | ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍: കെ മാധവനും മുഹമ്മദ് ശെറൂലും; സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ രണ്ട് കാസര്‍കോടന്‍ സാന്നിധ്യങ്ങള്‍
Jul 29, 2022, 00:39 IST
കാസര്‍കോട്: (www.kasargodvartha.com) ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് സുപ്രധാന സ്ഥാനമുണ്ട്. സ്വാതന്ത്ര്യ സമരത്തിന് ഒട്ടനനവധി സമര പോരാളികളെ ജില്ല സംഭാവന ചെയ്തു. ബ്രിടീഷ് നയങ്ങള്‍ക്കെതിരെ പോരാടിയതിന്റെ പേരില്‍ അവരില്‍ പലര്‍ക്കും ക്രൂരമായ മര്‍ദനങ്ങളും നേരിടേണ്ടി വന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ രണ്ട് കാസര്‍കോടന്‍ സാന്നിധ്യങ്ങളായിരുന്നു കെ മാധവനും മുഹമ്മദ് ശെറൂലും.
കെ മാധവന്
ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്ത പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയാണ് കെ മാധവന്. ജന്മിത്വ-നാടുവാഴിത്വത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. മടിക്കൈ വിളകൊയ്ത്ത് സമരം, രാവണേശ്വരം നെല്ലെടുപ്പ് സമരം എന്നിവയ്ക്ക് നേതൃത്വം കൊടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വെല്ലൂര്‍, കടല്ലൂര്‍ ജയിലിലും വിവിധ ഘട്ടങ്ങളിലായി ശിക്ഷയനുഭവിച്ചു. കാഞ്ഞങ്ങാട്ടെ പ്രമുഖ ജന്മി കുടുംബമായ ഏച്ചിക്കാനം തറവാട്ടില്‍ എ സി.രാമന് നായര്‍ - കൊഴുമ്മല്‍ ഉണ്ണാങ്ങ അമ്മ ദമ്പതികളുടെ മകനായി 1915 ഓഗസ്റ്റ് 26നാണ് കെ മാധവന് ജനിച്ചത്. ആദ്യം ഗാന്ധിയനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായിരുന്നതുകൊണ്ട് ഗാന്ധിയന്‍ കമ്യുണിസ്റ്റ് എന്ന് അറിയപ്പെട്ടു.
12-ാം വയസില്‍ത്തന്നെ സമരരംഗത്തെത്തിയ മാധവന് സൈമണ്‍ കമീഷന് ബഹിഷ്കരണം, മദ്യവര്‍ജനം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. പയ്യന്നൂരില്‍ 1928-ല്‍ നെഹ്രുവിന്റെ അധ്യക്ഷതയില്‍ നടന്ന നാലാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി പ്രവര്‍ത്തിച്ചു. 1930-ല്‍ കെ കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹ ജാഥയില്‍ അംഗമായി. 1931-ല്‍ ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും വോളന്റിയറായി. 2016 സെപ്റ്റംബര്‍ 25ന് അന്തരിച്ചു.
മുഹമ്മദ് ശെറൂല്‍
വടക്കന്‍ മണ്ണില്‍ ദേശീയപ്രസ്ഥാനത്തിന് വിത്തുപാകിയ നേതാവായിരുന്നു രണ്ടാം മുഹമ്മദ് അബ്ദുര്‍ റഹ്മാന് സാഹിബ് എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ശെറൂല്‍. പുത്തിഗെ ബാഡൂരിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. ജീവിതവും സമ്പത്തും നാടിനുവേണ്ടി അദ്ദേഹം നീക്കിവെച്ചു. വടക്കേ മലബാറില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ മുഴുകി മലയാളം പ്രചരിപ്പിക്കാനും മുന്‍കൈയെടുത്തു. ദേശീയപ്രസ്ഥാന നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും ആയിരുന്നു.
ശൈഖ് ആലി - ആസ്യുമ്മ ബീവി ദമ്പതികളുടെ മകനായി 1897 സെപ്റ്റംബറിലായിരുന്നു മുഹമ്മദ് ശെറൂലിന്റെ ജനനം. കറാച്ചി, മദിരാശി, ബെല്‍ഗാം എന്നിവിടങ്ങളില്‍ നടന്ന കോണ്‍ഗ്രസ് ദേശീയ സമ്മേളനങ്ങളില്‍ പ്രതിനിധിയായി പെങ്കടുത്തിരുന്നു. ഉപ്പുസത്യഗ്രഹകാലത്ത് കാസര്‍കോട് താലൂക് കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റായിരുന്നു. 1921ല്‍ തെക്കന്‍ കര്‍ണാടക ഖിലാഫത് സമ്മേളനം കാസര്‍കോട്ട് നടന്നത് ശെറൂലിന്റെ നേതൃത്വത്തിലായിരുന്നു. മരണംവരെ ഖദര്‍ വസ്ത്രമാണ് ശെറൂല്‍ ഉപയോഗിച്ചിരുന്നത്. 1922-ല്‍ അദ്ദേഹം അംഗടിമുഗറില്‍ സ്ഥാപിച്ച എയ്ഡഡ് സ്കൂള്‍ പഴയ കാസര്‍കോട് താലൂകിലെ ആദ്യ മലയാളം സ്കൂളുകളില്‍ ഒന്നാണ്. ഒരു പുരുഷായുസില്‍ ചെയ്യാവുന്നതിലേറെ ചെയ്തുതീര്‍ത്ത് നാല്പതാം വയസില്‍ 1937 ഏപ്രില്‍ 19ന് അദ്ദേഹം വിടവാങ്ങി.

Keywords: News, National, Kerala, Top-Headlines, Independence-Freedom-Struggle, India, Kasaragod, Muhammad Sherul, K Madhavan, Freedom Fighters in India, Muhammad Sherul and K Madhavan: Freedom fighters.
< !- START disable copy paste -->