city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരിമിതികളെ കായിക കരുത്ത് കൊണ്ട് നേരിട്ട് മുഹമ്മദ് അലി പാദാര്‍; ഒറ്റക്കൈ കൊണ്ട് കൂറ്റൻ സിക്‌സറുകൾ പറത്തിയ പ്രതിഭ ദേശീയതലത്തിലേക്ക്

മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 30.07.2021) ഭിന്നശേഷിക്കാരുടെ ഇൻഡ്യൻ ക്രികെറ്റ്‌ ടീമിന്റെ സെലെക്ഷൻ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട് നാടിനാകെ അഭിമാനമായിരിക്കുകയാണ് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് അലി പാദാര്‍. കേരളത്തില്‍ നിന്ന് നാലുപേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

തന്റെ ശാരീരിക പരിമിതികളെ മറികടന്ന് ജീവിതം തന്നെ ക്രികെറ്റിന് സമർപിച്ച വ്യക്തിയാണ് അലി. ഓൾറൗൻഡെർ ആയി തിളങ്ങി ഡിവിഷൻ, ജില്ലാ, സംസ്ഥാന തലങ്ങളിൽ അത്യുജ്വല പ്രകടനമാണ് അലി നടത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ഭിന്നശേഷി രഞ്ജി മത്സരങ്ങളിലും ട്വൻറി-20 മത്സരത്തിലും കാഴ്ചവെച്ച മികച്ച പ്രകടനമാണ് അദ്ദേഹത്തിന് ദേശീയ തലത്തിലേക്ക് ഇടം നൽകിയത്.

 
പരിമിതികളെ കായിക കരുത്ത് കൊണ്ട് നേരിട്ട് മുഹമ്മദ് അലി പാദാര്‍; ഒറ്റക്കൈ കൊണ്ട് കൂറ്റൻ സിക്‌സറുകൾ പറത്തിയ പ്രതിഭ ദേശീയതലത്തിലേക്ക്



ജയ്പുരില്‍ നടന്ന മൂന്ന് ട്വൻറി-20 മത്സരങ്ങളില്‍ രാജസ്ഥാനെതിരെയും ഹരിയാനക്കെതിരെയും അര്‍ധ സെഞ്ച്വറിയും മറ്റൊരു മത്സരത്തില്‍ 46 റണ്‍സും നേടിയിരുന്നു അലി. ഈ പ്രകടങ്ങളെല്ലാം ഒരു കയ്യുമായിട്ടായിരുന്നു എന്നതാണ് അത്ഭുതം. വിവിധയിടങ്ങളിൽ ഒറ്റക്കയ്യിൽ ബാറ്റ് പിടിച്ചു അലി ഉതിർത്ത സിക്‌സറുകൾ കായിക പ്രേമികൾക്ക് അത്ഭുതമായിരുന്നു. ചെറുപ്പത്തിലേ ഒരു കൈ നഷ്ടപ്പെട്ടിരുന്നു ഇദ്ദേഹത്തിന്. പക്ഷെ അതിൽ തളരാതെ കായിക രംഗത്ത് സ്വന്തം ഇടം ഉറപ്പിക്കുകയായിരുന്നു അലി.

ആഗസ്ത് നാല് മുതല്‍ ഹൈദരാബാദിലാണ് ക്യാമ്പ് നടക്കുക. ആസാദ് നഗറിലെ പരേതനായ അബ്ദുർ റഹ്‌മാൻ - നഫീസ ദമ്പതികളുടെ മകനാണ്. അസ്മയാണ് ഭാര്യ. മക്കൾ: ഫാത്വിമ റജ്‌വ, സിദ്റതുൽ മുൻതഹ, നൂറ.

Keywords: Kasaragod, Kerala, News, Sports, Handicape, Mogral puthur, Selection, National, Cricket, Top-Headlines, Muhammad Ali Padar selected for selection camp of Indian cricket team for disabled.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia