റിസര്‍വ് ബാങ്ക് ധനനയ അവലോകന യോഗം ആര്‍ബിഐ മാറ്റിവച്ചു
ന്യൂഡെല്‍ഹി: (www.kasargodvartha.com 28.09.2020) ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന റിസര്‍വ് ബാങ്ക് ധനനയ അവലോകന യോഗം (എംപിസി) ആര്‍ബിഐ മാറ്റിവച്ചു. അതേസമയം പുതിയ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ ധനനയ സമിതി (എം പി സി) സെപ്റ്റംബര്‍ 29 മുതല്‍ മൂന്ന് ദിവസത്തേക്ക് യോഗം ചേരേണ്ടതായിരുന്നു.
ഒക്ടോബര്‍ ഒന്നിന് എംപിസിയുടെ പ്രമേയം പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൊറട്ടോറിയം പ്രഖ്യാപിച്ച മാസങ്ങളില്‍ ബാങ്ക് വായ്പകളുടെ പിഴ പലിശ ഒഴിവാക്കാനാകുമോ എന്നതില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി വ്യാഴാഴ്ച വരെ സമയം നീട്ടി നല്‍കി. വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വായ്പ തുകയുടെ പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട രണ്ട് ഹര്‍ജികള്‍ സംബന്ധിച്ച് ഒക്ടോബര്‍ അഞ്ചിന് സുപ്രീംകോടതി വാദം കേള്‍ക്കും.
Keywords: New Delhi, news, National, Top-Headlines, Business, Bank, MPC meeting scheduled this week postponed