city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ദലിതര്‍ക്ക് അങ്ങനെ സഞ്ചരിക്കാന്‍ യോഗ്യതയില്ല'; വിവാഹത്തിന് കുതിരപ്പുറത്തെത്തിയ വരന്റെ വീടിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പരാതി; 20 പേര്‍ക്കെതിരെ കേസ്

ഭോപാല്‍: (www.kasargodvartha.com 25.01.2022) മധ്യപ്രദേശില്‍ വിവാഹത്തിന് കുതിരപ്പുറത്തെത്തിയ യുവാവിന്റെ വീടിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ പ്രമോദ് എന്ന വ്യക്തിയുടെ പരാതിയില്‍ 20 പേര്‍ക്കെതിരെ കേസെടുത്തതായും ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അഡീഷണല്‍ സൂപ്രണ്ട് അറിയിച്ചു.   

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സാഗര്‍ ജില്ലയിലെ ഗനിയാരി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 27കാരനായ ദിലീപ് അഹിര്‍വാറിന്റെ വിവാഹമായിരുന്നു ജനുവരി 23ന്. കുതിരപ്പുറത്തേറിയാണ് ഇയാള്‍ വധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇത് ചില സവര്‍ണ ഗ്രാമവാസികള്‍ തടയുകയായിരുന്നു. 

'ദലിതര്‍ക്ക് അങ്ങനെ സഞ്ചരിക്കാന്‍ യോഗ്യതയില്ല'; വിവാഹത്തിന് കുതിരപ്പുറത്തെത്തിയ വരന്റെ വീടിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പരാതി; 20 പേര്‍ക്കെതിരെ കേസ്

ദലിതര്‍ക്ക് കുതിരപ്പുറത്ത് സഞ്ചരിക്കാന്‍ അനുവാദമില്ലെന്നായിരുന്നു ഇവരുടെ വാദം. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. വിവാഹത്തിന് ശേഷം വരന്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍, രാത്രിയില്‍ ഇവരുടെ വീടിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. മറ്റു വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ചില വാഹനങ്ങളും തകര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ വരന്റെയും വീട്ടുകാരുടെയും സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചു.

ലോധി താക്കൂര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ മേധാവിത്വം പുലര്‍ത്തുന്ന മേഖലയാണ് ഗനിയാരി. ഇവിടെ ദലിത് വിഭാഗത്തില്‍പ്പെട്ടവരെ കുതിരപ്പുറത്ത് സഞ്ചരിക്കാന്‍ അനുവദിക്കാറില്ല. ആദ്യമായാണ് ഇവിടെ ഒരു ദലിത് യുവാവ് വിവാഹത്തിന് കുതിരപ്പുറത്ത് ധൈര്യസമേതം യാത്ര ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

Keywords: News, National, India, Marriage, Police, Top-Headlines, Case, Attack, Complaint, MP: Dalit Groom's House Attacked After He Rides Horse to His Wedding; FIR Lodged

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia