വിവാഹമോചനക്കേസില്‍ അമ്മ മരുമകള്‍ക്കൊപ്പം നിന്നു; 60 ദിവസത്തിനകം 4 കോടി രൂപ ഭാര്യയ്ക്ക് നല്‍കാന്‍ കോടതി വിധി
Aug 9, 2017, 11:12 IST
ബംഗളൂരു: (www.kasargodvartha.com 09/08/2017) വിവാഹമോചനക്കേസില്‍ അമ്മ മരുമകള്‍ക്കൊപ്പം നിന്നു. ഇതോടെ 60 ദിവസത്തിനകം നാലു കോടി രൂപ ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ കോടതി വിധി. മുന്‍ കര്‍ണാടക മന്ത്രി എസ്.ആര്‍. കാശപ്പനവറുടെ മകന്‍ ദേവാനന്ദ് ശിവശങ്കരപ്പ കാശപ്പനവറയാണ് ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ കോടതി വിധിയായത്. ദേവാനന്ദിന്റെ അമ്മയും ഭാര്യയുടെ പക്ഷത്തുനിന്നതോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
2015 ലാണ് ദേവാനന്ദിന്റെ ഭാര്യ വിവാഹം റദ്ദാക്കണമെന്നും ജീവനാംശം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയത്. 2012 ഫെബ്രുവരി മുതല്‍ പിരിഞ്ഞിരിക്കുന്ന ദമ്പതികളുടെ ബന്ധം പുനഃസ്ഥാപിക്കാന്‍ ഹരജിക്കാരിയുടെ ശ്രമങ്ങളുമായി ഭര്‍ത്താവ് സഹകരിച്ചില്ലെന്നും കോടതി വ്യക്തമാക്കി. 1955 ലെ ഹിന്ദുവിവാഹ നിയമമനുസരിച്ച് വിവാഹമോചനത്തിന് ഹരജി നല്‍കുന്നതിന് രണ്ടുവര്‍ഷം മുമ്പേ ബന്ധം ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
മകന് വേറെ ഭാര്യയും കുഞ്ഞുമുള്ളതായി ദേവാനന്ദിന്റെ മാതാവ് കോടതിയോട് പറഞ്ഞു. മകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചത് കുടുംബത്തിന്റെ എതിര്‍പ്പ് വകവെക്കാതെയാണെന്നും ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയോടുള്ള കര്‍ത്തവ്യങ്ങളൊന്നും മകന്‍ നിറവേറ്റിയിട്ടില്ലെന്നും
മാതാവ് മൊഴി നല്‍കി. മകന് സ്വന്തമായി ധാരാളം ഭൂമിയുണ്ടെന്നും ബിസിനസ് നടത്തുന്നുണ്ടെന്നും ഒരു കോടിയിലേറെ രൂപ വിലയുള്ള മേഴ്‌സിഡസ് ബെന്‍സ് സ്വന്തമായുണ്ടെന്നും മാതാവ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Wife, Minister, Court, Son, Marriage, Land, Car, Business, Devorse, Bengalore,