ബ്ലു വെയിലിന് പിന്നാലെ മറ്റൊരു ഗെയിം 'ഗാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്‌കൂള്‍'; അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍
Dec 9, 2017, 16:02 IST
ദില്ലി:(www.kasargodvartha.com 09/12/2017) ബ്ലു വെയിലിന് പിന്നാലെ മറ്റൊരു ഗെയിം 'ഗാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്‌കൂള്‍'. ദില്ലിയില്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍. കൊലപാതക കാരണം കേട്ട പോലിസുക്കാര്‍ ഞെട്ടി. ഗ്രേറ്റര്‍ നോയിഡയില്‍ ഗോര്‍ സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ചൊവ്വാഴ്ചയാണ് അഞ്ജലി അഗര്‍വാള്‍(42), മകള്‍ മണികര്‍ണിക(11) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജലി അഗര്‍വാളിന്റെ മകനായ 16കാരനെ വാരണാസിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ അഞ്ജലിയുടെ ഭര്‍ത്താവ് ഡിസംബര്‍ മൂന്നിന് ബിസിനെസ് ആവശ്യവുമായി സൂറത്തിലേക്ക് പോയതായിരുന്നു തിങ്കളാഴ്ച്ച രാത്രി ഭാര്യയെ വിളിച്ചപ്പോള്‍ ഫോണെടുത്തില്ല, ചൊവാഴ്ച്ച രാത്രി വീണ്ടും വിളിച്ചപ്പോഴും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധുവായ വീരാടിനെ വിളിച്ച് പോയി അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അഗര്‍വാള്‍ ആവശ്യപ്പെട്ടതു പ്രകാരം വീരാട് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടി കിടക്കുന്നതാണ് കണ്ടത് ഇതേ തുടര്‍ന്ന് വീരാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി വീട് വെട്ടിപൊളിച്ച് അകത്ത് കടന്നപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അഞ്ജലിയേയും മകളേയും കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനടുത്തു നിന്നും ഒരു ക്രിക്കറ്റ് ബാറ്റും കത്രികയും കണ്ടെത്തിയിരുന്നു. വീട്ടില്‍നിന്നും കിട്ടിയ സി സി റ്റി വി ദൃശ്യത്തിലും മുറിയില്‍ നിന്നും കിട്ടിയ വിരലടയാളത്തില്‍ നിന്നും കിട്ടിയ തെളിവുകളില്‍ നിന്നും കൃത്യം നടത്തിയത് അഞ്ജലിയുടെ മകനാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
അഞ്ജലിയുടെ മകന്‍ ഗാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്‌കൂള്‍ എന്ന ഗെയിമിന് അടിമയായിരുന്നെന്നും ഗെയിമുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയെന്നും പോലീസ് പറയുന്നു. ഇ ഗെയിമിന്റെ ടാസ്‌കിന്റെ ഭാഗമായിട്ടായിരിക്കാം കൊലപാതകം നടന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്.അഞ്ജലിയുടെ തലയില്‍ ഏഴ് മുറിവുകളും മണികര്‍ണയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Crime, Murder, Police, Top-Headlines, Arrest, Student, Deadbody, Mother, daughter found dead in flat