Wrong UPI Transactions | യുപിഐ വഴി തെറ്റായ അകൗണ്ടിലേക്ക് പണമയച്ചോ? തിരികെ ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക
Aug 28, 2022, 21:16 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) പണമിടപാടുകള്‍ക്കുള്ള ഏറ്റവും ജനപ്രിയ മാധ്യമമായി യുപിഐ (UPI) മാറിയിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അത് പൂര്‍ണമായും സൗജന്യമാണ് എന്നതാണ്. ജൂലൈ മാസത്തില്‍ മാത്രം 600 കോടി ഇടപാടുകള്‍ നടന്നു. അതേസമയം തന്നെ ഇടപാടില്‍ പിശകിനുള്ള സാധ്യതയും കൂടുതലായിരിക്കും. നിങ്ങള്‍ ഒരു പുതിയ വ്യക്തിക്ക് യുപിഐ പേയ്മെന്റ് നടത്തുമ്പോള്‍ ചില തെറ്റുകള്‍ കാരണം തെറ്റായ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടേക്കാം. ഈ സമയത്ത് എന്താണ് ചെയ്യേണ്ടത് എന്നറിയേണ്ടത് പ്രധാനമാണ്.
ഇക്കാര്യം അറിയുക:
നിങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയ നമ്പറില്‍ യുപിഐ ഐഡി ഉണ്ടെങ്കില്‍ മാത്രമേ തുക കൈമാറ്റം നടക്കൂ. അതിനാല്‍ ഐഡി ഇല്ലെങ്കില്‍ നിങ്ങളുടെ അകൗണ്ടില്‍ തുക സ്വയമേവ തിരികെ ലഭിക്കും.
ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക:
നിങ്ങള്‍ യുപിഐ വഴി തെറ്റായ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍, പരിഭ്രാന്തരാകേണ്ട കാര്യമില്ല. തെറ്റായ ഇടപാടുണ്ടെങ്കില്‍. ആദ്യം ഇടപാടിന്റെ സ്‌ക്രീന്‍ഷോട് എടുക്കുക. നിങ്ങളുടെ ബാങ്കിന്റെ ഹെല്‍പ് നമ്പറില്‍ വിളിച്ച് ഈ ഇടപാടിനെക്കുറിച്ച് ബാങ്കിനെ അറിയിക്കുകയും ബ്രാഞ്ച് മാനജരെ എത്രയും വേഗം ബന്ധപ്പെടുകയും ചെയ്യുക.
ബാങ്ക് തെളിവ് സമര്‍പിക്കണം:
ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ തെറ്റ് ചെയ്തുവെന്നതിന് ബാങ്കില്‍ തെളിവ് നല്‍കേണ്ടതുണ്ട്. ബാങ്കില്‍ മെയില്‍ മുഖേന പരാതി രജിസ്റ്റര്‍ ചെയ്യാം. യുപിഐ ഐഡി, പണം ട്രാന്‍സ്ഫര്‍ ചെയ്യേണ്ട അകൗണ്ടിന്റെ ഐഡി, നിങ്ങള്‍ തെറ്റായി പണമയച്ച ഐഡി എന്നിങ്ങനെയുള്ള എല്ലാ വിശദാംശങ്ങളും അതില്‍ രേഖപ്പെടുത്തുക.
ഇതിനുശേഷം, ബാങ്ക് അധികൃതര്‍ രണ്ട് അകൗണ്ടുകളും പരിശോധിക്കുകയും തെറ്റായി പണം ലഭിച്ച അകൗണ്ടിന്റെ ഉടമയെ ബ്രാഞ്ച് മാനജര്‍ വഴി ബന്ധപ്പെടുകയും ചെയ്യും. തുടര്‍ന്ന് ഏഴ് ദിവസത്തിനുള്ളില്‍ പണം നിങ്ങളുടെ അകൗണ്ടിലേക്ക് തിരികെ ലഭിക്കും. തെറ്റായ ഗുണഭോക്താവിന്റെ സമ്മതമില്ലാതെ പണം തിരികെ ലഭിക്കില്ല. പണം തിരികെ നല്‍കാന്‍ ആ വ്യക്തി വിസമ്മതിച്ചാല്‍ നിങ്ങള്‍ക്ക് നിയമനടപടി സ്വീകരിക്കാം.
ശ്രദ്ധിക്കുക:
ഏതെങ്കിലും പേയ്മെന്റ് നടത്തുന്നതിന് മുമ്പ്, ഗുണഭോക്താവിന്റെ അകൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള തെറ്റ് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

Keywords: Latest-News, National, Top-Headlines, Cash, Transfer, Digital-Banking, Bank, ALERT, UPI, Money transferred to wrong UPI ID.
< !- START disable copy paste -->