രക്ഷിതാക്കളെ പുറത്തുനിര്‍ത്തി ഭാവി മുന്‍കൂട്ടി അറിയാന്‍ വന്ന പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച ജോത്സ്യന്‍ അറസ്റ്റില്‍
Mar 11, 2018, 15:22 IST
പുത്തൂര്‍:(www.kasargodvartha.com 11/03/2018) ഭാവി മുന്‍കൂട്ടി അറിയാന്‍ വന്ന പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച ജോത്സ്യന്‍ അറസ്റ്റില്‍. ബാലചന്ദ്ര ആചാര്യ(34) ആണ് അറസ്റ്റിലായത്. പുത്തൂരിലെ ബാനൂര്‍ നെക്കില എന്ന സ്ഥലത്താണ് സംഭവം. ഇക്കഴിഞ്ഞ മൂന്നിനാണ് പെണ്‍കുട്ടി രക്ഷിതാക്കളോടൊപ്പം ജ്യോത്സ്യനെ കാണാന്‍ ചെന്നത്. പ്രശ്‌നങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം തനിച്ച് സംസാരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളെ പുറത്തിരുത്തി പെണ്‍കുട്ടിയോട് ജ്യോത്സ്യന്റെ മുറിയില്‍ ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മാര്‍ച്ച് മൂന്നിന് പെണ്‍ക്കുട്ടി രക്ഷിതാക്കളോടൊപ്പം ജോത്സ്യന്‍ ബാലചന്ദ്രനെ കാണാന്‍ വരുന്നു. പ്രശ്നങ്ങളെല്ലാം ചോദിച്ചറിഞ്ഞ ബാലചന്ദ്രന്‍ പ്രശ്നപരിഹാരം നിര്‍ദേശിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിന് പെണ്‍കുട്ടിയോട് തനിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ സന്ദര്‍ശന മുറിയുടെ പുറത്ത് ഇരുന്നു. ജോത്സ്യരുടെ മുറിയില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയോട് മോശമായി പെറുമാറുകയായിരുന്നു ബാലചന്ദ്രന്‍. പേടിച്ച് ഭയന്ന കുട്ടി ആരോടും ഒന്നും പറഞ്ഞിരുന്നില്ല.
പിന്നീട് വീട്ടിലെത്തിയപ്പോള്‍ കുട്ടിയിലുണ്ടായ മാറ്റം തിരിച്ചറിഞ്ഞ് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് കുട്ടിയുടെ മൊഴി എടുത്ത് പോക്സൊ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. അവിവാഹിതനാണ് ബാലചന്ദ്രന്‍. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Puthur, Karandakkad, National, Top-Headlines, Molestation, Arrest, Parents, Police, Complaint,Molestation of girl on pretext of foretelling future, astrologer arrested