പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദ അറസ്റ്റില്‍
Sep 20, 2019, 10:52 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 20/09/2019) നിയമ വിദ്യര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് കാണിച്ച് നിയമ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ചിന്മയാനന്ദിനെ മെഡിക്കല്‍ പരിശോധനയ്ക്ക് അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയില്‍ അംഗമായിരുന്നു ചിന്മയാനന്ദ്.
കഴിഞ്ഞ മാസം ആഗസ്റ്റ് 23ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പെണ്‍ക്കുട്ടി ചിന്മയാനന്ദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ആരോപണമുന്നയിച്ചത്. അതിന് ശേഷം കാണാതായ പെണ്‍കുട്ടിയെ പിന്നീട് രാജസ്ഥാനില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 27ന് യു.പി പോലീസ് ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ചിന്മയാനന്ദിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐ.ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ യു.പി സര്‍ക്കാരിനോട് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമിച്ച ഉത്തര്‍പ്രദേശിലെ പ്രത്യേക അന്വേഷണ സംഘം നിരവധി തവണ ചിന്മയാനന്ദിന്റെ ആശ്രമത്തിലെത്തി പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതിനിടെയാണ് നാടകീയമായി ചിന്മയാനന്ദിനെ പോലീസ് വലയിലാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Molestation, Case, Arrest, Police, Top-Headlines, hospital, Investigation, Molestation case; Former union minister chinmayananda arrested