city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election | മംഗ്ളുറു നോർത് സീറ്റ് നൽകിയില്ല; മുൻ എംഎൽഎ മൊയ്ദീൻ ബാവ കോൺഗ്രസ് വിട്ടു; ജെഡിഎസ് സ്ഥാനാർഥിയായി മത്സരത്തിന്

മംഗ്ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മംഗ്ളുറു നോർത് മണ്ഡലത്തിൽ കെപിസിസി ജെനറൽ സെക്രടറി ഇനായത്ത് അലി മുൽകി കോൺഗ്രസ് സ്ഥാനാർഥിയായതോടെ സീറ്റ് മോഹിച്ച മുൻ എംഎൽഎ ബിഎ മൊയ്ദീൻ ബാവ പാർടി വിട്ടു. കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചതായി മാധ്യമപ്രവർത്തകരെ അറിയിച്ച അദ്ദേഹം വ്യാഴാഴ്ച സമയം അവസാനിക്കും മുമ്പ് ജെഡിഎസ് സ്ഥാനാർഥിയായി പത്രിക സമർപിക്കും എന്ന് പറഞ്ഞു.

Election | മംഗ്ളുറു നോർത് സീറ്റ് നൽകിയില്ല; മുൻ എംഎൽഎ മൊയ്ദീൻ ബാവ കോൺഗ്രസ് വിട്ടു; ജെഡിഎസ് സ്ഥാനാർഥിയായി മത്സരത്തിന്

2008ൽ ഈ മണ്ഡലത്തിൽ പരാജയപ്പെടുകയും 2013ൽ എംഎൽഎയാവുകയും ചെയ്ത ബാവ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പ് ജില്ല കോൺഗ്രസ് ഓഫീസിൽ വാർത്താസമ്മേളനം നടത്തി താനാവും സ്ഥാനാർഥി എന്ന് ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചതാണ്. കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാർ മംഗ്ളുറു നോർത്ത് സീറ്റ് വിറ്റുവെന്നും തന്നോട് ശത്രുവിനെപ്പോലെയണ് പെരുമാറിയതെന്നും ബാവ ആരോപിച്ചു.

ബിജെപിയുടെ ഡോ. വൈ ഭാരതി ഷെട്ടിയാണ് ഈ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ. 26648 വോടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം കോൺഗ്രസിന്റെ ബാവയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ സിപിഎം ടികറ്റിൽ മുനീർ കാട്ടിപ്പള്ള മത്സരിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളിൽ ബിജെപിയിതര വോടുകളുടെ ഏകീകരണം ഉന്നമിട്ട് പാർടി സ്വന്തം സ്ഥാനാർഥികളെ നിറുത്തേണ്ടെന്നാണ് തീരുമാനിച്ചത്.

Keywords: Manglore-News,n News, National, Top-Headlines, Election, Congress, Karnataka, MLA, BJP, Vote, Party, Moideen Bawa deserts Congress, to contest on JD(S) ticket.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia