city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഹമ്മദ് ഹാരിസ് നാലപ്പാട് യൂത്ത് കോണ്‍ഗ്രസ് ബംഗളൂരു സിറ്റി ജനറല്‍ സെക്രട്ടറി

ബംഗളൂരു: (www.kasargodvartha.com 19/05/2017) യൂത്ത് കോണ്‍ഗ്രസ് ബംഗളൂരു സിറ്റി ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് ഹാരിസ് നാലപ്പാട് തിരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹി തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തിന് തറപറ്റിച്ചാണ് ഹാരിസ് ജനറല്‍ സെക്രട്ടറിയായത്. നാലപ്പാട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഹാരിസ്.

മുഹമ്മദ് ഹാരിസ് നാലപ്പാട് യൂത്ത് കോണ്‍ഗ്രസ് ബംഗളൂരു സിറ്റി ജനറല്‍ സെക്രട്ടറി

പാര്‍ട്ടിക്ക് വേണ്ടി ഇനിയും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ താന്‍ മുന്‍നിരയിലുണ്ടാകുമെന്നും, തന്റെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റുമെന്നും ഹാരിസ് പറഞ്ഞു. തനിക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട മറ്റു എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുന്നു. ബംഗളൂരുവിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി ഒത്തൊരുമിച്ച സംഘടനാ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശാന്തിനഗര്‍ എം എല്‍ എ എന്‍ എ ഹാരിസിന്റെ മകനാണ് മുഹമ്മദ് ഹാരിസ്. കാസര്‍കോട്ടെ വ്യവസായ പ്രമുഖനായ കീഴൂരിലെ ഡോ. എന്‍ എ മുഹമ്മദിന്റെ പൗത്രനായ ഹാരിസ് യു എ ഇയിലാണ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഹാരിസ് മികച്ച പ്രാസംഗികന്‍ കൂടിയാണ്. ഈ കഴിവുകള്‍ക്കുള്ള അംഗീകാരമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിത്വം.

കഴിഞ്ഞ ദിവസം നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ രഘുവീര്‍ ഗൗഡയെ പ്രസിഡന്റായും, രക്ഷിത് ശിവരാമന്‍, സൗമ്യ റെഡ്ഡി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.

Keywords : National, Election, Kasaragod, Youth League, Muhammed Harris Nalappad, Mohammed Haris Nalapad elected as General Secretary of youth congress – Bangalore City.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia