മൊഗ്രാല്‍ സോക്കര്‍ ലീഗിന് 30 ന് തുടക്കം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Dec 28, 2012, 16:43 IST
കാസര്‍കോട്: മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ് യു.എ.ഇ.കമ്മിറ്റിയും സ്പോര്‍ട്സ് ക്ലബ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജെ.ആര്.ടി. മൊഗ്രാല്‍ സോക്കര്‍ ലീഗിന് ഞായറാഴ്ച തുടക്കമാകും. ഡിസംബര്‍ 30 ന് ആരംഭിച്ച് 2013 ജനുവരി അഞ്ചിന് സമാപിക്കുന്ന സെവന് സോക്കര്‍ ലീഗ് കുത്തിയിരുപ്പ് മുഹമ്മദ് സോക്കര്‍ സിറ്റിയില്‍ പ്രത്യേകം സജ്ജമാക്കിയ വിന്‍ടച്ച് ഫ്ലൈ ലൈറ്റ് സ്റ്റേഡിയത്തിലാണ് അരങ്ങേറുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1920 ല്‍ രൂപംകൊണ്ട് നിരവധി താരങ്ങളെ വിവിധ തലങ്ങളിലേക്ക് സംഭാവന ചെയ്യുകവഴി ഉത്തരകേരളത്തിലെ ഫുട്ബോളിന്റെ ഈറ്റില്ലം എന്ന് ഖ്യാതി കേട്ട പ്രദേശമാണ് മൊഗ്രാല്‍. അതുകൊണ്ടുതന്നെ ഇവിടുത്തെ ഫുട്ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് ഈ മാമാങ്കത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്.
2012 ഫെബ്രുവരിയില്‍ ദുബായില്‍ മൊഗ്രാല്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചുകൊണ്ടാണ് ഇതിന്റെ പ്രചരണ പരിപാടിക്ക് തുടക്കമിട്ടത്. ഒന്ത് മാസത്തോളമായി നടന്നുവരുന്ന പ്രചരണ പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചത് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ചേത്രിയാണ്.
മൊഗ്രാലില്‍ വിരുന്നെത്തുന്ന ഈ സോക്കര്‍ ലീഗില്‍ ആശംസയര്പിച്ചും ഇഷ്ടടീമുകള്‍ക്ക് അഭിവാദ്യമര്പിച്ചുകൊണ്ടുള്ള കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഇതിനകം തന്നെ മൊഗ്രാലില്‍ പ്രത്യക്ഷപ്പെട്ടത് നാടിനെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയിലാക്കിയിട്ടുണ്ട്. കൂടാതെ 150 തോളം താരങ്ങളടക്കമുള്ള പ്രവാസികള്‍ ഈ ടൂര്‍ണമെന്റില്‍ ജഴ്സിയണിയാനും വീക്ഷിക്കാനും മാത്രം നാട്ടിലെത്തിയിട്ടണ്ട്.
ഫ്രാഞ്ചസി അനുസരിച്ച് എട്ടു ടീമുകളാണ് സോക്കര്‍ ലാഗില്‍ മാറ്റുരയ്ക്കുന്നത്. വിജയികള്‍ക്ക് ട്രോഫികള്‍ക്കും മറ്റ് ആകര്‍ഷക സമ്മാനങ്ങള്‍ക്കും പുറമെ ലക്ഷം രൂപയുടെ പ്രൈസ് മണിയാണ് നല്‍കുന്നത്. ഇതിനു പുറമെ ടീമുകള്‍ക്ക് ലോഗോ സഹിതം പ്രത്യേകം ഡിസൈന്‍ ചെയ്ത് ഇറക്കുമതി ചെയ്ത ജഴ്സികള്‍ ടൂര്‍ണമെന്റ് കമ്മിറ്റി നല്‍കും.
ഐ.പി.എല്‍ മാതൃകയില്‍ ഏറെ ശ്രദ്ദേയമായരീതിയില് സംഘടിപ്പിച്ച താരലേലത്തിലൂടെയാണ് മൊഗ്രാലിലെ 60 തോളം ഇഷ്ടതാരങ്ങളെ വിവിധ ടീമുകളെ വിലയ്ക്ക് വാങ്ങിയത്. കൂടാതെ വിവിധ ടീമുകള്‍ക്ക് വേണ്ടി ദേശീയ സംസ്ഥാന യൂനിവേഴ്സിറ്റി താരങ്ങള്‍ കളിക്കളത്തിലിറങ്ങും.3500 ഓളം ഫുട്ബോള്‍ പ്രേമികളെ ഉള്‍കൊള്ളാനാവുന്ന താല്‍ക്കാലിക സ്റ്റേഡിയം നിര്‍മിച്ച് സൗജന്യമായി കളി വീക്ഷിക്കാനുള്ള അവസരവും ഒരുക്കുന്നു എന്നതും ഈ സോക്കര്‍ ലീഗിന്റെ മറ്റൊരു പ്രത്യേകതയാണ്.
പ്രൊഫഷണല്‍ താരങ്ങളായി നാട്ടിലെ യുവതാരങ്ങളെ വാര്‍ത്തെടുക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കുക എന്നതും സോക്കര്‍ ലീഗിന്റെ ലക്ഷ്യങ്ങളാണ്. എം.എസ്.എല്ലിന്റെ പ്രചരണാര്‍ത്ഥം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് താരങ്ങളെ ആനയിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.പെര്‍വാഡില്‍ നിന്നാരംഭിച്ച് മൊഗ്രാല്‍ ടൗണില്‍ സമാപിക്കുന്ന ജാഥ കുമ്പള സി.ഐ.ടി.പി.രജ്ഞിത് ഫ്ലാഗ് ഓഫ് ചെയ്യും.
സീക്കിംഗ്സ്,ഈമാന്‍ ഇന്ത്യാ മിലാനൊ,മൊഗ്രാല്‍ ഹീറോസ്,ടീം അരോമ, ലൂത്ത മൊഗ്രാലിയന്‍സ്, ജെ.ആര്.ടി ദുബായ്, ലൂസിയ ഗ്രൂപ്പ്,ടീം മാക്സര്‍ അബുദാബി എന്നീ ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ അണിനിരക്കുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വ്യവസായ പ്രമുഖന് യഹ്യ തളങ്കര മൊഗ്രാല്‍ സോക്കര്‍ ലീഗിന്റെ ഉല്‍ഘാടനം നിര്‍വഹിക്കും. പി.ബി.അബ്ദു റസാഖ് എം.എല്‍.എ.,ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന് എന്നിവര്‍ മുഖ്യാത്ഥികളായിരിക്കും.തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.
8.30 ന് ഉല്‍ഘാടന മത്സരത്തില്‍ ടീം അരോമ ലൂത്ത മൊഗ്രാലിയന്സിനെ നേരിടും. വിന്‍ടച്ച് ഗ്രൂപ്പ് വൈസ് ചെയര്മാന് അബ്ദുല്‍ ലത്തീഫ് കളിക്കാരുമായി പരിചയപ്പെടും.1980 കളിലെ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബിന്റെ പഴയകാലതാരങ്ങളെ ടൂര്‍ണമെന്റിന്റെ വിവിധ ഘട്ടങ്ങളിലായി ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.എം.എ.ഖാദര്‍, ക്ലബ യു.എ.ഇ.പ്രസിഡന്റ്, സെഡ്.എ.മൊഗ്രാല്‍ ജനറല്‍ സെക്രട്ടറി,ബി.കെ.ആസിഫ്,എം.എസ്.എല്‍.ചെയര്മാന് ഷക്കീല്‍,സി.ഇ.ഒ.മഹ്മൂദ് സലീം,വൈസ്ചെയര്‍മാന്‍ ,ഹമീദ് സഫര്‍,ഇര്ഫാന് ബി.എം.ടി.കെ.അന്‍വര്‍ മീഡിയാ മാനേജര്‍,എന്നിവര്‍ പങ്കെടുത്തു.
Related News:
താരലേലം ഫുഡ്ബോള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി
Keywords: Kasaragod, Mogral, Sports, UAE, Committee, Football, Press meet, Dubai, Inaguration, National, Kerala.