BJP plans | നരേന്ദ്ര മോഡിയുടെ ജന്മദിനം ആഘോഷമാക്കാന്‍ ബിജെപി; പൊതുജനങ്ങളിലേക്ക് ഇറങ്ങുന്നു; ഒക്ടോബര്‍ 2 വരെ വിവിധ പരിപാടികള്‍
Sep 16, 2022, 18:44 IST
കാസര്‍കോട്: (www.kasargodvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ശനിയാഴ്ച മുതല്‍ ഗാന്ധിജയന്തി വരെ സേവന പാക്ഷികമായി ബിജെപി ആചരിക്കും. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങള്‍, മണ്ഡലങ്ങള്‍, ബൂത് അടിസ്ഥാനത്തില്‍ വിവിധ പരിപാടികള്‍ നടക്കും. മണ്ഡലം കമിറ്റികളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്ന് കൊണ്ട് കത്തയക്കും. യുവമോര്‍ചയുടെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് നടക്കും. പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.
19ന് കേന്ദ്ര സര്‍കാര്‍ പ്രസിദ്ധീകരണങ്ങളും മോദി@20 എന്ന പുസ്തകത്തിന്റെയും വിതരണം, 20ന് പ്രധാനമന്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കി കാസര്‍കോട് നഗരത്തില്‍ പ്രദര്‍ശനം ഉദ്ഘാടനം, 21ന് കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ സേവനം, 22ന് വൃക്ഷതൈ നടീലിന് തുടക്കം, 23ന് സൗജന്യ മെഡികല്‍ ക്യാംപുകള്‍ക്ക് തുടക്കം, 25ന് ദീന്‍ദയാല്‍ ജയന്തി, മന് കീ ബാത്ത്, 26ന് ജല സംഭരണത്തെ പറ്റി പ്രചാരണം എന്നിവ നടക്കും.
27ന് ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞത്തിന്റെ തുടക്കം, 28ന് ഇതര സംസ്ഥാന ജനങ്ങളുമായുള്ള സംസ്കാരിക പരിപാടികള്‍, 29ന് ശുചിത്വ ദിനം, 30ന് ജല സ്രോതസുകളുടെ ശുചീകരണം, ഒക്ടോബര്‍ ഒന്നിന് ദിവ്യാംഗര്‍ക്ക് കൃത്രിമ അവയവങ്ങള്‍ വിതരണം, രണ്ടിന് ഗാന്ധി ജയന്തി എന്നിവയും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധ പരിപാടികള്‍, ഖാദി ഉത്പന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹനവും തുടങ്ങിയ പരിപാടികള്‍ ബൂത് തലം വരെ നടക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അറിയിച്ചു.

You Might Also Like:
Keywords: Latest-News, National, Top-Headlines, Kasaragod, Kerala, Politics, BJP, Narendra-Modi, PM-Modi-B'day, Celebration, Birthday, Modi's Birthday: BJP makes plans to celebrate.
< !- START disable copy paste -->