city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശസ്‌നേഹം വളര്‍ത്തുന്ന പരിപാടികള്‍ സ്‌കൂളുകളില്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍; പറ്റില്ലെന്ന് മമത

ന്യൂഡല്‍ഹി: (www.kasargodvartha.com 14.08.2017) സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശസ്‌നേഹം വളര്‍ത്തുന്ന പരിപാടികള്‍ സ്‌കൂളുകളില്‍ നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നിരാകരിച്ച് മമത സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ നവഭാരത സങ്കല്‍പ്പം സാക്ഷാത്കക്കും എന്ന തരത്തിലുള്ള പ്രതിജ്ഞ സ്‌കൂളുകളില്‍ കുട്ടികളെക്കൊണ്ട് എടുപ്പിക്കുക എന്ന നിര്‍ദേശമാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിരാകരിച്ചത്. ഇത് നടപ്പിലാക്കേണ്ടെന്ന് കാണിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍ക്കുലറിറക്കി.

കേന്ദ്ര നിര്‍ദേശ പ്രകാരം സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്താന്‍ സാധിക്കില്ലെന്നാണ് ബംഗാള്‍ സര്‍വ്വ ശിക്ഷാ പദ്ധതി ഡയറക്ടര്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കിയത്. ബാഗാള്‍ സര്‍ക്കാരിന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കേന്ദ്രം പ്രതികരിച്ചു. ബംഗാള്‍ സര്‍ക്കാരിന്റെ പത്രികയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വിചിത്രവും നിര്‍ഭാഗ്യകരവുമാണ്. രാഷ്ട്രീയ അജണ്ടയല്ല, ഒരു മതേതര അജണ്ടയാണ് ഉദ്ദേശിക്കുന്നതെന്നാണ് മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

എല്ലാ സ്‌കൂളുകളിലും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ക്വിസ് -ചിത്രരചനാ മത്സരങ്ങള്‍ നടത്തണമെന്നും മത്സരത്തിനായുള്ള ചോദ്യങ്ങള്‍ 'നരേന്ദ്ര മോഡി ആപ്പില്‍' നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Keywords:  New Delhi, National, news, Top-Headlines, Modi-Mamata face off over Independence Day celebrations in Bengal schools

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia