Modi Govt | പ്രധാനമന്ത്രിയുടെ 72-ാം പിറന്നാൾ: രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ച നരേന്ദ്ര മോഡി 2.0 സർകാരിന്റെ വലിയ തീരുമാനങ്ങൾ
Sep 16, 2022, 13:36 IST
ന്യൂഡെൽഹി: (www.kasargodvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച 72-ാം പിറന്നാൾ ആഘോഷിക്കുകയാണ്. 2019-ൽ രണ്ടാം തവണ അധികാരത്തിൽ വന്നതിന് ശേഷം, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർകാർ ചരിത്രപരമായ പല തീരുമാനങ്ങളും എടുത്തു. അത് രാജ്യത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും ഇൻഡ്യയെക്കുറിച്ചുള്ള ലോകത്തിന്റെ ചിന്തയെയും മാറ്റിമറിച്ചു. രാജ്യത്തെ മാറ്റിമറിച്ച മോദി സർകാരിന്റെ 10 വലിയ തീരുമാനങ്ങൾ അറിയാം.
1. മുത്വലാഖ്
മുത്വലാഖ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണ) ബിൽ
2019ൽ മോദി സർകാർ കൊണ്ടുവന്നു. ഒരുമിച്ചു മൂന്ന് തവണ ത്വലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് തടയുന്നു.
2. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർടികിൾ 370 2019 ഓഗസ്റ്റ് അഞ്ചിന് നീക്കം ചെയ്തു. ഇപ്പോൾ ഓരോ ഇൻഡ്യക്കാരനും ജമ്മുവിൽ സ്ഥിരതാമസമാക്കാനും അവിടെ വ്യാപാരം നടത്താനും കഴിയും.
3. എൻആർസി
രണ്ടാം ടേമിൽ തന്നെ മോദി സർകാർ അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ (NRC) കൊണ്ടുവന്നു. രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. എൻആർസി പാർലമെന്റിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് പ്രഖ്യാപിച്ചത്.
4. യുഎപിഎ നിയമത്തിൽ ഭേദഗതി
നരേന്ദ്ര മോദി സർകാരിന്റെ യുഎപിഎ അതായത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (ഭേദഗതി) ബിൽ-2019 പാസാക്കിയതിൽ പ്രതിപക്ഷവുമായി ഒട്ടേറെ തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ നിയമത്തിന് ശേഷം, ഇപ്പോൾ സർകാരിന് ഏതെങ്കിലും പ്രത്യേക വ്യക്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കാനും സ്വത്ത് കണ്ടുകെട്ടാനും കഴിയും.
5. ബാലാകോടിൽ വ്യോമാക്രമണം
2019 ഫെബ്രുവരി 14 ന് കശ്മീരിലെ പുൽവാമയിൽ ചാവേർ ആക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ചു, അതിനുശേഷം ഫെബ്രുവരി 26 ന് പാകിസ്താനിലെ തീവ്രവാദ സംഘടനകളുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഇൻഡ്യ ആക്രമണം നടത്തി.
6. എസ്‌പിജി ഭേദഗതി ബിൽ
സ്പെഷ്യൽ പ്രൊടക്ഷൻ ഗ്രൂപ് (SPG) ഭേദഗതി ബിൽ 2019 ൽ മോദി സർകാർ പാസാക്കി. മുമ്പ് പ്രധാനമന്ത്രി, അവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍, മുന്‍ പ്രധാനമന്ത്രി, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവർക്ക് സുരക്ഷാ ഭീഷണി അനുസരിച്ചാണ് എസ്‌പിജി സംരക്ഷണം നല്‍കി വന്നിരുന്നത്. എന്നാൽ നിർദിഷ്ട ഭേദഗതി പ്രകാരം മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്ക് ഇനി മുതൽ എസ്‌പിജി സുരക്ഷാ പരിരക്ഷ ലഭിക്കില്ല. പ്രധാനമന്ത്രിക്ക് മാത്രമായി എസ്‌പിജി സുരക്ഷ പരിമിതപ്പെടുത്തുകയെന്നാണ് ബിൽ ഭേദഗതിയുടെ ലക്ഷ്യം
7. പൗരത്വ ഭേദഗതി ബിൽ
കനത്ത എതിർപ്പുകൾക്കിടയിലും പൗരത്വ ഭേദഗതി ബിൽ (CAB) ഇരുസഭകളിലും കേന്ദ്ര സർകാർ പാസാക്കി. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇൻഡ്യയിൽ അഭയാർഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മതക്കാർക്ക് പൗരത്വം നൽകുന്നതാണ് ബിൽ. എന്നാൽ, ബിലിൽ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങൾക്ക് ഈ പരിഗണനയില്ല.

Keywords: Modi government 2.0: big decisions, newdelhi,National,Latest-News,Narendra-Modi,Government,Politics,PM-Modi-B'day.