city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lalit Modi | 'രാഹുല്‍ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും'; എന്ത് കാരണത്താലാണ് തന്നെ ഒളിച്ചോടിയവനാണെന്ന് മുദ്രകുത്തുന്നത്? അദ്ദഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ലളിത് മോദി

ന്യൂഡെല്‍ഹി: (www.kasargodvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കോടതി കയറ്റുമെന്ന് പ്രഖ്യാപിച്ച് ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ രാജ്യം വിട്ട വ്യവസായി ലളിത് മോദി. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് ലളിത് മോദി രാഹുലിനെതിരെ തിരിഞ്ഞത്. രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനുമെതിരെ ആരോപിച്ചത്.

എന്തു കാരണത്താലാണ് ഞാന്‍ ഒളിച്ചോടിയവനാണെന്ന് മുദ്രകുത്തുന്നത് എന്നു ചോദിച്ച അദ്ദേഹം ഇതുവരെയും തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ സാധാരണ പൗരന്‍ തന്നെയാണെന്നും ട്വീറ്റ് ചെയ്തു.

'ഞാന്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് ഗാന്ധിയുമായി ബന്ധപ്പെട്ട ഓരോരുത്തരും വീണ്ടും വീണ്ടും ആരോപിക്കുന്നു. എന്നാല്‍ എന്തുകൊണ്ട്? എങ്ങനെ? ഈ കുറ്റത്തിന് എപ്പോഴാണ് ഞാന്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്? രാഹുല്‍ ഗാന്ധി എന്ന പപ്പുവില്‍ നിന്ന് വ്യത്യസ്തനായി, ഞാനൊരു സാധാരണ പൗരനാണ്. എല്ലാ പ്രതിപക്ഷ നേതാക്കള്‍ക്കും മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ വേണ്ടത്ര വിവരമില്ലാതെ പകപോക്കല്‍ നടത്തുകയാണെന്നും ലളിത് മോദി ആരോപിച്ചു.

ഞാന്‍ രാഹുല്‍ ഗാന്ധിയെ യു കെയിലെ കോടതി കയറ്റുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ തെളിവുകളുമായി രാഹുലിന് ഇവിടെ വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ് എന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. നിരവധി കോണ്‍ഗ്രസ് നേതാക്കളെ ടാഗ് ചെയ്ത അദ്ദേഹം എങ്ങനെയാണ് നിങ്ങള്‍ക്കെല്ലാം ഇത്രയും സ്വത്തുണ്ടായതെന്നും ചോദിച്ചു.

വിലാസങ്ങളും ഫോടോകളും ഉണ്ട്. യഥാര്‍ഥ തട്ടിപ്പുകാര്‍ ആരാണെന്നത് സംബന്ധിച്ച് ഇന്‍ഡ്യയിലെ ജനങ്ങളെ പറ്റിക്കാന്‍ നോക്കേണ്ട. ഗാന്ധി കുടുംബം ഇന്‍ഡ്യ ഭരിക്കാന്‍ തങ്ങള്‍ മാത്രമാണ് യോഗ്യരെന്ന് പ്രചരിപ്പിക്കുന്നു. അതെ, നിങ്ങള്‍ ശക്തമായ നിയമം പാസാക്കിയാല്‍ ഞാന്‍ തിരിച്ചുവരും എന്നും ലളിത് മോദി വ്യക്തമാക്കി.

'ഒരു ചില്ലിക്കാശുപോലും ഞാനെടുത്തുവെന്ന് കഴിഞ്ഞ 15 വര്‍ഷമായി തെളിയിക്കാനായിട്ടില്ല. എന്നാല്‍ 100 ബില്യണ്‍ ഡോളറിനടുത്ത് വരുമാനം ഉണ്ടാക്കിയ ഈ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം സൃഷ്ടിച്ചത് ഞാനാണ് എന്ന കാര്യം തെളിഞ്ഞതാണ്. 1950 കളുടെ തുടക്കം മുതല്‍ മോദി കുടുംബം അവര്‍ക്കും നമ്മുടെ രാജ്യത്തിനും വേണ്ടി അവര്‍ക്ക് സങ്കല്‍പ്പിക്കാനാവുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നത് ഒരു കോണ്‍ഗ്രസ് നേതാവ് മറക്കരുത് എന്നും ലളിത് മോദി ചൂണ്ടിക്കാട്ടി.

Lalit Modi | 'രാഹുല്‍ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും'; എന്ത് കാരണത്താലാണ് തന്നെ ഒളിച്ചോടിയവനാണെന്ന് മുദ്രകുത്തുന്നത്? അദ്ദഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ലളിത് മോദി

ഞാനും അവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ സ്വന്തം ഗാന്ധി കുടുംബത്തെ പോലെ ഇന്‍ഡ്യയിലെ അഴിമതിക്കാരെ കുറിച്ച് കുരച്ചുകൊണ്ടേയിരിക്കുക.' - ലളിത് മോദി ട്വീറ്റ് ചെയ്തു.

2019 ല്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, 'ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി, എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെ മോദി എന്ന പേര് വന്നു'എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യമാണ് വിവാദമായത്. ഇതിനെതിരെ ഗുജറാത് മന്ത്രി നല്‍കിയ മാനനഷ്ടക്കേസിലാണ് രാഹുല്‍ ഗാന്ധിയെ സൂറത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. രാഹുലിന് അപീലിന് ഒരു മാസത്തെ സമയം അനുവദിച്ചിരുന്നുവെങ്കിലും തിടുക്കപ്പെട്ട് എം പി സ്ഥാനത്തുനിന്നും രാഹുലിനെ അയോഗ്യനാക്കുകയും ചെയ്തു.

Keywords:  'Modi family has done': Lalit Modi says he will sue Rahul Gandhi in UK court, New Delhi, News, Politics, Business-man, Rahul_Gandhi, Top-Headlines, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia