city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു എയര്‍പോര്‍ട്ടില്‍ യുവാവിനെ അന്യായമായി തടഞ്ഞുവെച്ച സംഭവം; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 07/09/2016) മംഗളൂരു എയര്‍പോര്‍ട്ടില്‍ യുവാവിനെ അന്യായമായി തടഞ്ഞുവെച്ച സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കി. ചൊവ്വാഴ്ച വിസിറ്റിംഗ് വിസയില്‍ ദുബൈയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശിയായ നിസാര്‍ എന്നയാളെ പ്രത്യേകിച്ച് കാരണങ്ങളൊന്നും കൂടാതെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന വിമാനത്താവള അധികൃതരുടെ തെറ്റായ നടപടി സംബന്ധിച്ചാണ് എം എല്‍ എ കേന്ദ്രമന്ത്രിക്ക് പരാതി നല്‍കിയത്.

എയര്‍പോര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രസാദിനോട് കാര്യം തിരക്കിയപ്പോള്‍ യുവാവ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെന്നും അതിനാലാണ് യാത്ര നിഷേധിച്ചതെന്നുമാണ് മറുപടി ലഭിച്ചത്. മതിയായ രേഖകളുമായി യാത്ര പോകുന്നയാളെ തടഞ്ഞുവെക്കുന്നത് എന്തിന്റെ പേരിലാണ്. ഉദ്യോഗസ്ഥര്‍ കൂട്ടമായി വന്ന് ചോദ്യം ചെയ്യുമ്പോള്‍ ചിലപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ കഴിയണമെന്നില്ല. എന്നാല്‍ അക്കാരണം ചൂണ്ടിക്കാട്ടി യാത്ര നിഷേധിക്കുന്നതിനെ ന്യായീകരിക്കാനാവില്ല.

ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണ് മംഗളൂരു എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. ഇതിന് അറുതി വരുത്തണമെന്നും നിസാറിന് യാത്ര നിഷേധിച്ച സംഭവത്തില്‍ എയര്‍പോര്‍ട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഷോക്കൗട്ട് നോട്ടീസ് നല്‍കണമെന്നും, യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എം എല്‍ എ കത്തില്‍ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള സമീപനം തുടര്‍ന്നാല്‍ വിമാനത്താവളത്തിലേക്ക് ധര്‍ണ നടത്തുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും എം എല്‍ എ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംഭവം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, എയര്‍പോര്‍ട്ട് അതോറിറ്റി ഇമിഗ്രേഷന്‍ ഡയറക്ടര്‍ക്ക് എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്.

മംഗളൂരു എയര്‍പോര്‍ട്ടില്‍ യുവാവിനെ അന്യായമായി തടഞ്ഞുവെച്ച സംഭവം; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കി

Keywords : Complaint, Airport, N.A.Nellikunnu, MLA, National, Minister, Youth, Kasaragod, Nisar, Sushma Swaraj, Mangalore Airport, MLA's complaint against Airport. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia