city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോടിന്റെ അഭിമാന താരങ്ങളെ അഭിനന്ദിക്കാന്‍ എംഎൽഎയും സുഹൃത്തുക്കളും തമിഴ് നാട്ടിലെത്തി

കന്യാകുമാരി: (www.kasargodvartha.com 14.07.2021) കാസർകോടിന്റെ അഭിമാന താരങ്ങളെ കാണാൻ എംഎൽഎയും സുഹൃത്തുക്കളും തമിഴ് നാട്ടിലെത്തി. വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ധനസമാഹരണം നടത്തുകയെന്ന ഉദ്ദേശത്തോടെ കാസർകോട് നിന്ന് കന്യാകുമാരി വരെ കാൽനടയായി യാത്ര ചെയ്യുന്ന തെരുവത്ത് സ്വദേശികളായ അസ്‌ലം ടി പിയെയും മുജീബുർ റഹ്‌മാനെയും സന്ദർശിക്കുന്നതിനാണ് ഇവരുടെ യാത്ര സമാപിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് എംഎൽഎയും സംഘവും കന്യാകുമാരിക്കടുത്ത ചെന്നമുത്തുകരയിലെത്തിയത്.

 
കാസർകോടിന്റെ അഭിമാന താരങ്ങളെ അഭിനന്ദിക്കാന്‍ എംഎൽഎയും സുഹൃത്തുക്കളും തമിഴ് നാട്ടിലെത്തി


ഇൻഡ്യയിലെ യുവാക്കൾക്ക് തന്നെ മാതൃകയാണ് രണ്ടുപേരുമെന്ന് എൻ എ നെല്ലിക്കുന്ന് പറഞ്ഞു. ഇത്രയും ദൂരം ഇവർ കാൽനടയായി എത്തിയത് അത്ഭുതവും സാഹസവുമാണ്. കാസർകോടിന്റെ അഭിമാനമാണ് ഇരുവരുമെന്നും പുണ്യ പ്രവർത്തിയെ അഭിനന്ദിക്കുന്നതായും എംഎൽഎ പറഞ്ഞു.

നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ജൂൺ 24 ന് തെരുവത്ത് സ്‌പോര്‍ടിംഗ് ക്ലബ് പരിസരത്ത് നിന്നാണ് ഇരുവരും യാത്ര പുറപ്പെട്ടത്. കന്യാകുമാരി വരെയായി 650 കിലോമീറ്ററാണ് യുവാക്കൾ താണ്ടുന്നത്. കേരളത്തിലെ 13 ജില്ലകളിലൂടെയും കടന്നുപോയി. യാത്ര 21 ദിവസമാണ് നീണ്ടു നിൽക്കുന്നത്.

ജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവമെന്നാണ് ഇരുവരും യാത്രയെ വിശേഷിപ്പിക്കുന്നത്. ഭക്ഷണം കഴിച്ചോ, ചായ കുടിച്ചോ എന്ന ചോദ്യവുമായി എത്തുന്ന ജനങ്ങളുടെ സ്നേഹം നന്മയും കൂടുതൽ മനസിലാക്കാനും അനുഭവിക്കാനും സാധിച്ചെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. യാത്രയിൽ കുറെയേറെ പഠിക്കാൻ ശ്രമിച്ചെന്നും സൗഹൃദം കൂടുതൽ ദൃഢമായതായും അസ്‌ലം ടി പിയും മുജീബുർ റഹ്‌മാനും വ്യക്തമാക്കി. തങ്ങളുടെ യാത്ര ഉദ്ദേശത്തിന് ജനങ്ങളുടെ പൂർണ പിന്തുണ ലഭിച്ചതായും ഇവർ പറഞ്ഞു. എംഎൽഎയും കൂട്ടുകാരും തങ്ങളെ കാണാൻ എത്തിയതിന്റെ സന്തോഷവും ഇരുവരും പ്രകടിപ്പിച്ചു.

തെരുവത്തെ ടിപി അബ്ദുല്ലയുടെ മകനാണ് അസ്‌ലം. ബാലിയിലാണ് അസ്‌ലം ജോലി ചെയ്യുന്നത്. മുംബൈയില്‍ ഇമിറ്റേഷന്‍ ജ്വലറി വ്യാപാരിയാണ് മുജീബുർ റഹ്‌മാന്‍.

ഖത്വർ വ്യവസായി ലുഖ്മാനുൽ ഹകീം തളങ്കര, ദുബൈയിലെ ബെസ്റ്റ് ഗോൾഡ് ചെയർമാൻ സമീർ ചെങ്കള, മധ്യപ്രദേശ് വ്യവസായി ഇബ്രാഹിം, ബഹ്‌റൈൻ വ്യവസായി ഇഖ്ബാൽ കൊട്ടിയാടി, കുവൈറ്റ് വ്യവസായി സിദ്ദീഖ് പട്ടേൽ, മാധ്യമ പ്രവർത്തകരായ ടി എ ശാഫി, മജീദ് തെരുവത്ത് എന്നിവരും എംഎൽഎയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.



Keywords: Tamil Nadu, Kanyakumari, Kasaragod, News, Kerala, Students, Fund, MLA, N.A.Nellikunnu, India, National, Club, Theruvath, Thalangara, Business-man, Media worker, MLA arrived in Tamil Nadu to meet proud stars of Kasaragod.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia