city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഹിഷ്‌കരണവുമായി ജനങ്ങള്‍; ആളില്ലാ കസേരകള്‍ക്ക് റിപബ്ലിക് സന്ദേശം കൈമാറി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

ഐസ്വാള്‍: (www.kasargodvartha.com 26.01.2019) മിസോറാമില്‍ കുമ്മനത്തിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ജനങ്ങള്‍. ഇഥോടെ ആളില്ലാ കസേരകള്‍ക്ക് റിപബ്ലിക് സന്ദേശം കൈമാറി ഗവര്‍ണര്‍ മടങ്ങി. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് റിപ്പബ്ലിക് ദിന പരിപാടി മിസോറാം ജനത ബഹിഷ്‌ക്കരിച്ചത്. മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോാഗസ്ഥരും മാത്രമാണ് പരിപാടിക്കെത്തിയത്.
ബഹിഷ്‌കരണവുമായി ജനങ്ങള്‍; ആളില്ലാ കസേരകള്‍ക്ക് റിപബ്ലിക് സന്ദേശം കൈമാറി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

വിദ്യാര്‍ഥി സംഘടനകളും പൗരാവകാശ സംരക്ഷണ സംഘടനകളും ഉള്‍പ്പെട്ട എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. റിപ്പബ്ലിക് ദിന പരേഡില്‍ ആറ് സായുധ സൈനിക വിഭാഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സാധാരണ മുപ്പതോളം സായുധ സൈനിക വിഭാഗങ്ങളാണ് പരേഡില്‍ അണിനിരക്കാറുള്ളത്. ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന ആഘോഷപരിപാടികളിലും പൊതുജനങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുന്ന വേദികള്‍ക്കു പുറത്ത് പ്രതിഷേധക്കാര്‍ ബാനറുകളുമായി നിലയുറപ്പിച്ചിരുന്നെങ്കിലും ഒരിടത്തും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. സമാധാനപരമായാണ് റിപ്പബ്ലിക് ആഘോഷ പരിപാടികള്‍ നടന്നത്.

മിസോറാമിന്റെ പാരമ്പര്യവും മൂല്യങ്ങളും മുറുകെ പിടിക്കാനും സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നും വികസനാധിഷ്ഠിതമായ ക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, News, Top-Headlines, Mizoram Governor Kummanam Rajasekharan addresses empty ground amid Republic Day boycott call 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia