ഗുണ്ടാനേതാവിന്റെ മൃതദേഹം കടല്‍ക്കരയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍
Feb 20, 2013, 12:55 IST
മംഗലാപുരം: കാണാതായ ഗുണ്ടാനേതാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടല്‍ക്കരയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. സൂറത്ത്കല്‍ സ്വദേശി സന്ദീപ് പൂജാരി(28)യുടെ മൃതദേഹമാണ് ബൈക്കംപാടി, മീനകാളി കടല്‍ക്കരയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 15 നായിരുന്നു സന്ദീപിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടന്നുവരുന്നതിനിടയാണ് സന്ദീപിന്റെ മൃതദേഹം കടല്‍ക്കരയില്‍ ചാക്കില്‍ കൈയ്യും കാലും ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്.
കടല്‍ക്കരയില്‍ ചാക്ക് അടിഞ്ഞ നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ സംശയം തോന്നിയാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ചാക്കിന്റെ കെട്ടഴിച്ച് പരിശോധിച്ചപ്പോഴാണ് യുവാവിന്റെ മൃതദേഹം കൈയ്യും കാലും കെട്ടിയിട്ട നിലയില്‍ കണ്ടത്. സമീപവാസികളാണ് മൃതദേഹം സന്ദീപിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ഗുണ്ടാനേതാവാണ് മരിച്ച സന്ദീപ്. വധശ്രമമുള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞയാഴ്ച ഉണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ സന്ദീപും കൂടെയുണ്ടായിരുന്നവരുമായി തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പിന്നീട് ഫെബ്രുവരി 15 ന് രാത്രി സന്ദീപിനെയും ബന്ധുവായ മനോജിനെയും കടല്‍ക്കരയില്‍ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കടല്‍ക്കരയില്‍ വെച്ചും സന്ദീപ് കൂട്ടാളികളുമായി വീണ്ടും വാക്കേറ്റത്തിലേര്‍പ്പെട്ടു. സംഭവത്തില്‍ കുപിതരായ മറ്റു അഞ്ച് കൂട്ടാളികളും മനോജും ചേര്‍ന്ന് കൃത്യം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന് ശേഷം മനോജ് ഉള്‍പെടെയുള്ള ആറുപേര്‍ ഒളിവിലാണ്. സൂറത്ത്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords : Mangalore, Murder, National, Sandeep, Sea, Sack, Missing, Case, Friends, Father, Gang, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.