HC Verdict | മുസ്ലീം വ്യക്തിനിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്ന് ഹൈകോടതി
Aug 23, 2022, 16:15 IST
ന്യൂഡെൽഹി: (www.kasargodvartha.com) മുസ്ലീം വ്യക്തിനിയമമനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്ന് ഡെൽഹി ഹൈകോടതി. പെൺകുട്ടി 18 വയസിൽ താഴെയാണെങ്കിലും ഭർത്താവിനൊപ്പം ജീവിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. ഇത്തരം കേസുകളിൽ പോക്‌സോ നിയമം ബാധകമാകുമെന്ന വാദങ്ങൾ നിരസിച്ച കോടതി, കുട്ടികൾ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് പോക്സോ നിയമത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു.
ബീഹാറിലെ ഔരിയ ജില്ലയിൽ ഈ വർഷം ആദ്യം പ്രണയിച്ച് വിവാഹിതരായ ദമ്പതികളുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ജസ്മീത് സിംഗിന്റെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തെ എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ തങ്ങൾക്ക് സംരക്ഷണം നൽകാൻ അധികൃതരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ മാതാപിതാക്കൾ സ്ഥിരമായി മർദിക്കാറുണ്ടെന്നും ഒളിച്ചോടി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും പെൺകുട്ടി ഹർജിയിൽ പറഞ്ഞു. വിവാഹസമയത്ത് 15 വയസും അഞ്ച് മാസവും പ്രായമുണ്ടായിരുന്നതായും വിവാഹശേഷം ഗർഭിണിയായതായും പെൺകുട്ടി കോടതിയെ അറിയിച്ചു.
ഹരജിക്കാർ പ്രണയത്തിലായിരുന്നുവെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹിതരാകുകയും തുടർന്ന് ശാരീരികബന്ധം പുലർത്തുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു. 'ഹരജിക്കാർ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്ന് പൊലീസ് സമർപിച്ച സ്റ്റാറ്റസ് റിപോർടിൽ നിന്ന് വ്യക്തമാണ്. വിവാഹത്തിന് മുമ്പ് അവർ ലൈംഗിക ബന്ധത്തിൽ ഏർപെട്ടിരുന്നതായി സ്ഥിരീകരണമില്ല. 2022 മാർച് 11 ന് അവർ വിവാഹിതരായി, അതിനുശേഷം ശാരീരിക ബന്ധത്തിൽ ഏർപെട്ടു എന്നാണ് സ്റ്റാറ്റസ് റിപോർട് സൂചിപ്പിക്കുന്നത്', കോടതി പറഞ്ഞു.
വിവാഹത്തിന് ശേഷമുള്ള ശാരീരിക ബന്ധങ്ങൾ ലൈംഗിക ചൂഷണമല്ലെന്നും രണ്ട് പേർ പ്രണയിച്ച് വിവാഹം കഴിക്കുകയും പിന്നീട് ശാരീരിക ബന്ധത്തിലേർപെടുകയും ചെയ്ത കേസായതിനാൽ പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.
നിയമപരമായി വിവാഹിതരായതിനാൽ ഹർജിക്കാരെ വേർപെടുത്താൻ ആവില്ലെന്നും അങ്ങനെ ചെയ്യുന്നത് പെൺകുട്ടിക്കും അവളുടെ ഗർഭസ്ഥ ശിശുവിനും കൂടുതൽ ആഘാതമേ ഉണ്ടാക്കൂവെന്നും ഹർജിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ബെഞ്ച് വ്യക്തമാക്കി.
നിയമപരമായി വിവാഹിതരായതിനാൽ ഹർജിക്കാരെ വേർപെടുത്താൻ ആവില്ലെന്നും അങ്ങനെ ചെയ്യുന്നത് പെൺകുട്ടിക്കും അവളുടെ ഗർഭസ്ഥ ശിശുവിനും കൂടുതൽ ആഘാതമേ ഉണ്ടാക്കൂവെന്നും ഹർജിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ബെഞ്ച് വ്യക്തമാക്കി.
Keywords: National, Newdelhi, High Court, News, Top-Headlines, Latest-News, Muslim, Minor girls,BJP, Marriage, Parents, POCSO, Minor girl can marry without parents consent under Muslim Personal Law, says Delhi HC.
< !- START disable copy paste -->