city-gold-ad-for-blogger

Recruitment | 10 മുതല്‍ ബിരുദം വരെ വിദ്യാഭ്യാസമുള്ളവര്‍ക്ക് അവസരം; കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ വിവിധ ഒഴിവുകള്‍; വിശദമായി അറിയാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) കേന്ദ്ര പ്രതിരോധ മന്ത്രാലയം (MOD) എംടിഎസ്, അക്കൗണ്ടന്റ്, മെക്കാനിക്ക്, എല്‍ഡിസി, കുക്ക്, ഇലക്ട്രീഷ്യന്‍ തുടങ്ങി 119 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കി. കോളേജ് ഓഫ് മിലിട്ടറി എന്‍ജിനീയറിംഗ് (CME) പൂനെയിലാണ് ഒഴിവുകള്‍. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തസ്തികകളിലേക്ക് മാര്‍ച്ച് നാലിന് മുമ്പായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 10, 12, പാസായവര്‍ മുതല്‍ ഐടിഐ, ബിരുദം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
              
Recruitment | 10 മുതല്‍ ബിരുദം വരെ വിദ്യാഭ്യാസമുള്ളവര്‍ക്ക് അവസരം; കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ വിവിധ ഒഴിവുകള്‍; വിശദമായി അറിയാം

ഒഴിവുകളുടെ വിശദാംശങ്ങള്‍

അക്കൗണ്ടന്റ്-01
ഇന്‍സ്ട്രുമെന്റ് മെക്കാനിക്-01
സീനിയര്‍ മെക്കാനിക്-02
മെഷീന്‍ മൈന്‍ഡര്‍ ലിത്തോ (ഓഫ്സെറ്റ്)-01
ലബോറട്ടറി അസിസ്റ്റന്റ് -03
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (LDC)-14
സ്റ്റോര്‍കീപ്പര്‍ (ഗ്രേഡ്-II) - 02
ഡ്രൈവര്‍-03
ലൈബ്രറി ക്ലര്‍ക്ക്-02
സാന്‍ഡ് മോഡലര്‍-04
കുക്ക്-03

ഫിറ്റര്‍ ജനറല്‍ മെക്കാനിക്-06
മോള്‍ഡര്‍-01
കാര്‍പെന്റര്‍-05
ഇലക്ട്രീഷ്യന്‍-02
മെഷിനിസ്റ്റ് വുഡ് വര്‍ക്കിംഗ് -01
കൊല്ലന്‍ -01
പെയിന്റര്‍-01
എഞ്ചിന്‍ ആര്‍ട്ടിഫിക്കര്‍-01
സ്റ്റോര്‍മാന്‍-ടെക്നിക്കല്‍-01
ലബോററ്ററി അറ്റന്‍ഡന്റ് - 02
മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS)-49
ലാസ്‌കര്‍-13

വിദ്യാഭ്യാസ യോഗ്യത

അക്കൗണ്ടന്റ്:

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം / തത്തുല്യ യോഗ്യത. ഗവണ്‍മെന്റ് / അര്‍ദ്ധ സര്‍ക്കാര്‍ അല്ലെങ്കില്‍ പ്രശസ്തമായ കൊമേഴ്സ്യല്‍ ഓര്‍ഗനൈസേഷനില്‍ അക്കൗണ്ട്സില്‍ ഒരു വര്‍ഷത്തെ പരിചയം.

മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്):

അംഗീകൃത ബോര്‍ഡ് / യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ പാസ് അല്ലെങ്കില്‍ ഐടിഐ പാസ്. മറ്റ് തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങള്‍ക്കായി വിജ്ഞാപനം പരിശോധിക്കുക.

എങ്ങനെ അപേക്ഷിക്കാം

താല്‍പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://cmepune(dot)edu(dot)in-ല്‍ ലഭ്യമായ നിശ്ചിത ഫോര്‍മാറ്റില്‍ മാര്‍ച്ച് നാലിനകം ഓണ്‍ലൈനായി അപേക്ഷിക്കാം.

Keywords:  Latest-News, National, Top-Headlines, New Delhi, Recruitment, Job, Government-of-India, Ministry of Defence Recruitment 2023 For 119 Group C Posts.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia