city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; എസ്ഐയെ ലോറി ഇടിച്ച് കൊലപ്പെടുത്തി, കോണ്‍സ്റ്റബിളിന് ഗുരുതര പരിക്ക്

ചെന്നൈ: (www.kasargodvartha.com 02.02.2021) തമിഴ്നാട് തൂത്തുക്കുടിയില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത എസ്ഐയെ ലോറി ഇടിച്ച് കൊലപ്പെടുത്തി. തൂത്തുക്കുടി സ്റ്റേഷനിലെ എസ്ഐ ബാലുവാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെര്‍ക്കെ ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

സംഭവശേഷം പ്രതിയായ തൂത്തുക്കുടി സ്വദേശിയും ലോറി ഡ്രൈവറുമായ മുരുകവയല്‍ ഒളിവിലാണ്. തട്ടുകടയില്‍ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ മുരുകവയലും കടയുടമയുമായായിരുന്നു ആദ്യം തര്‍ക്കം. ഇരുവരും തമില്‍ അടിപിടിയിലേക്ക് എത്തിയതോടെ എസ്ഐ അനുനയത്തിന് ശ്രമിച്ചു. അമിതമായി മദ്യപിച്ചിരുന്ന മുരുകവയലിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് മാപ്പ് എഴുതി വാങ്ങിച്ച് വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഈ വാക്കുതര്‍ക്കമുണ്ടായത്. 

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; എസ്ഐയെ ലോറി ഇടിച്ച് കൊലപ്പെടുത്തി, കോണ്‍സ്റ്റബിളിന് ഗുരുതര പരിക്ക്

പിന്നീട് രാത്രി പട്രോളിങ്ങിനിടെ ലോറിയുമായി മുരുകവല്‍ വീണ്ടും പൊലീസിന് മുന്നില്‍പ്പെട്ടു. ലോറിയുടെ താക്കോല്‍ എസ്ഐ ബാലു വാങ്ങിയെടുത്തു. രാവിലെ സ്റ്റേഷനിലെത്താനും ആവശ്യപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ചതിന് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് മുരുകവയലിനെ എസ്ഐ ശാസിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈകിലെത്തിയ എസ്ഐയും കോണ്‍സ്റ്റബിളും മടങ്ങിയതിന് പിന്നാലെ മറ്റൊരു ലോറിയില്‍ മുരുകവയല്‍ എസ്ഐയെ പിന്തുടര്‍ന്നു. ഒറ്റപ്പെട്ട പ്രദേശത്ത് വച്ച് ബൈക് ഇടിച്ച് തെറിപ്പിച്ച് എസ്ഐയുടെ ശരീരത്തിലൂടെ ലോറി കയറ്റി. 

സംഭവസ്ഥലത്ത് വച്ച് തന്നെ എസ്ഐ മരിച്ചു. കൂടെയുണ്ടായിരുന്ന കോണ്‍സ്റ്റബിളിന്റെ കാലിന് പൊട്ടലുണ്ടായി. എസ്ഐ ബാലുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ തമിഴ്നാട് സര്‍കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അമിത മദ്യപാനം കാരണം മുരുകവയലിനെ കുടുംബത്തില്‍ കയറ്റിയിരുന്നില്ല. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിക്കായി തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.

Keywords: Chennai, news, National, Top-Headlines, Crime, Police, Killed, Injured, hospital, Mini lorry runs over Thoothukudi SI, drunk accused on the run

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia