Micro art | മൈക്രോ ആര്‍ടിസ്റ്റ് വെങ്കടേഷ് വീണ്ടും വിസ്മയമാകുന്നു; ഈ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉണ്ടാക്കിയിരിക്കുന്നത് കടുമണിയിലും ചെറിയ ഇന്‍ഡ്യന്‍ ദേശീയ പതാക
Aug 3, 2022, 18:45 IST
കാസര്‍കോട്: (www.kasargodvartha.com) മൈക്രോ ആര്‍ടിസ്റ്റ് കാസര്‍കോട്ടുകാരന്‍ വെങ്കടേഷ് ആചാര്യ എന്ന പുട്ട വീണ്ടും വിസ്മയമാകുന്നു. ഈ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെങ്കടേഷ് ഉണ്ടാക്കിയിരിക്കുന്നത് കടുകുമണിയിലും (Mustard) ചെറിയ ഇന്‍ഡ്യന്‍ ദേശീയ പതാകയാണ്.
ഇത്രയും ചെറിയ ഭാരതത്തിന്റെ ത്രിവര്‍ണ പതാക ഇതുവരെ ആരും ഉണ്ടാക്കിയിട്ടില്ലെന്ന് തന്നെ പറയാം. കൈകൊണ്ട് സൂക്ഷമതയോടെ നിര്‍മിച്ച ദേശീയ പതാക കണ്ണില്‍ കാണാന്‍ ഭൂതക്കണ്ണാടി വെച്ച് നോക്കേണ്ടി വരും. ഇതിന് മുമ്പും വെങ്കടേഷ് മൈക്രോ സൃഷ്ടി ശില്‍പങ്ങളുണ്ടാക്കി ജനശ്രദ്ധ ആകര്‍ഷിക്കുകയും കയ്യടി നേടുകയും ചെയ്തിരുന്നു. മഹാ ശിവരാത്രിയോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ലെഡില്‍ കടുകുമണിയേക്കാളും ചെറിയ ശിവലിംഗം ഉണ്ടാക്കിയും തരംഗം സൃഷ്ടിച്ചിരുന്നു.
മുള്ളേരിയ തലവേലിലെ വെങ്കടേഷ് ആചാര്യ എന്ന പുട്ട ഏറ്റവും ചെറിയ മൈക്രോ സൃഷ്ടികള്‍ ഉണ്ടാക്കി തന്റെ കഴിവ് തെളിയിക്കുകയാണ് ചെയ്യുന്നത്. രണ്ടു ദിവസം കൊണ്ടാണ് ഏറ്റവും ചെറിയ ശിവലിംഗം ഉണ്ടാക്കിയത്. അരിമണിയിലും ലെഡിലും(Led) തീപ്പെട്ടിക്കമ്പിലും ശില്‍പ്പങ്ങള്‍ ഉണ്ടാക്കിയാണ് വെങ്കടേഷ് ജനശ്രദ്ധയാകര്‍ഷിച്ചത്.
തീപ്പെട്ടിക്കമ്പിന്റെ അറ്റത്ത് ശബരിമല സന്നിധാനം, 10 മിലി സ്വര്‍ണം കൊണ്ട് സ്വച്ഛ് ഭാരത് ലോഗോ, തീപ്പെട്ടിക്കമ്പിന്റെ അറ്റത്ത് ഇന്‍ഡ്യന്‍ പാര്‍ലമെന്റ്, അരിമണി വലുപ്പത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ, പോസ്റ്റ് കാര്‍ഡില്‍ 6524 തവണ ഓം നമശിവായ എന്ന് എഴുതിയും ശ്രദ്ധേയനായിരുന്നു ഈ മൈക്രോ ആര്‍ടിസ്റ്റ്. ഒരു അരിമണിയില്‍ 36 അക്ഷരങ്ങള്‍ എഴുതിയും സൂചി ദ്വാരത്തില്‍ സ്വര്‍ണം കൊണ്ട് ക്രികെറ്റ് പിച് ഉണ്ടാക്കിയും 60 മിലിഗ്രം സ്വര്‍ണം കൊണ്ട് ക്രികെറ്റ് വേള്‍ഡ് കപ് ഉണ്ടാക്കിയും പെന്‍സില്‍ മുന കൊണ്ട് ഇന്‍ഡ്യന്‍ ഭൂപടമുണ്ടാക്കിയും വെങ്കടേഷ് തന്റെ കരവിരുത് തെളിയിച്ചിരുന്നു.
ഫുട്ബോള്‍ വേള്‍ഡ് കപ്, ഗിതാര്‍, കുരിശില്‍ തറച്ച യേശു എന്നിവ പെന്‍സില്‍ മുനയില്‍ തീര്‍ത്തും വെങ്കിടേഷിന്റെ അത്ഭുതമായ കഴിവുകള്‍ പുറംലോകം അറിഞ്ഞിരുന്നു. ക്രിസ്മസിന്റെ ഭാഗമായി തീപ്പെട്ടിക്കമ്പിന്റെ അറ്റത്ത് പുല്‍ക്കൂട് ഉണ്ടാക്കിയും അരിമണിയില്‍ ഈദ്മുബാറക്ക് എന്നെഴുതിയും ഇതോടൊപ്പം നിലാവില്‍ മക്ക, മദീനയുടെ ചിത്രവും ചേര്‍ത്ത് ഭംഗിവരുത്തിയും വെങ്കടേഷ് ജനത്തെ ആശ്ചര്യപ്പെടുത്തിയിരുന്നു. കാസര്‍കോട് തായലങ്ങാടി ഗോള്‍ഡ് വര്‍ക്സ് കടയില്‍ ജോലി ചെയ്യുന്ന വെങ്കടേഷ് മുള്ളേരിയ തലവേലിലെ സുബ്രായ ആചാര്യ-ശാരദ ദമ്പതികളുടെ മകനാണ്. ചെറുപ്പത്തിലേ ചിത്ര രചനയിലും മറ്റു കലകളിലും താത്പര്യം പ്രകടിപ്പിച്ച് വന്നിരുന്ന വെങ്കടേഷ് വളരുംതോറും പുതുമകള്‍ തേടിക്കൊണ്ടാണ് തന്‌റെ കലയോടുള്ള താല്‍പര്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. മരപ്പണിക്കാരനായ പ്രശാന്ത് ആചാര്യ സഹോദരനാണ്.
ചെറിയ തകിടിലാണ് മൈക്രോ ദേശീയ പതാക സൃഷ്ടിച്ചതെന്ന് വെങ്കിടേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Kasaragod, Kerala, News, Top-Headlines, Arts, National, Independence Day, Flag, Micro artist Venkatesh with small Indian national flag.
< !- START disable copy paste -->