city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

HC Verdict | സുപ്രധാന വിധി: ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ല എന്നതു കൊണ്ട് ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ല എന്നതു കൊണ്ട് പോക്സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ബലാത്സംഗക്കേസില്‍ ഡെല്‍ഹി ഹൈകോടതിയുടെ സുപ്രധാന വിധി. 2017 ജൂണില്‍ നാലര വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയുടെ ശിക്ഷ ശരിവച്ചുകൊണ്ട് ജസ്റ്റിസ് അമിത് ബന്‍സാല്‍ ആണ് ഈ നിരീക്ഷണം നടത്തിയത്.
    
HC Verdict | സുപ്രധാന വിധി: ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ല എന്നതു കൊണ്ട് ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി

'ലൈംഗിക കുറ്റകൃത്യങ്ങളില്‍ കേസിന്റെ ആഴം സ്വകാര്യ ഭാഗങ്ങളില്‍ ഉണ്ടാകുന്ന പരിക്കുകള്‍ പോലുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിചാരണ കോടതി കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. എല്ലാ സാഹചര്യങ്ങളിലും ഒരു പരിക്ക് ഉണ്ടാകണമെന്നില്ല. അതിനാല്‍, കേവലം പരിക്കുകളില്ലാത്തതിനാല്‍, ലൈംഗികാവയവത്തിനകത്തേക്ക് പ്രവേശിച്ചുള്ള ലൈംഗികാതിക്രമം (Penetrative se-x) നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ കഴിയില്ല', കോടതി പറഞ്ഞു.

പോക്സോ നിയമപ്രകാരം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കുന്നതിനോ പ്രോസിക്യൂഷന്റെ തെളിവുകളെ ഖണ്ഡിക്കുന്നതിനോ പ്രതിക്കായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലും എംഎല്‍സിക്ക് മുമ്പാകെ ഡോക്ടറോടും ഇര തന്റെ സ്വകാര്യ ഭാഗങ്ങളില്‍ വിരല്‍ കയറ്റിയതായി വ്യക്തമായി പറഞ്ഞതായി കോടതി ഉത്തരവില്‍ പറയുന്നു.

പോക്സോ നിയമത്തിലെ സെക്ഷന്‍ 6, ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 342, 363, 376 എന്നിവ പ്രകാരം 2021 സെപ്റ്റംബര്‍ 18-ലെ ഉത്തരവ് പ്രകാരം ശിക്ഷിക്കപ്പെട്ടതിനെതിരെയുള്ള പ്രതിയുടെ അപ്പീല്‍ ജസ്റ്റിസ് ബന്‍സാല്‍ തള്ളി. പോക്സോ നിയമപ്രകാരം 12 വര്‍ഷം കഠിനതടവും ഐപിസി സെക്ഷന്‍ 363, സെക്ഷന്‍ 342 എന്നിവ പ്രകാരം മൂന്ന് വര്‍ഷവും ആറ് മാസവും കഠിനതടവിന് ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവും കോടതി ശരിവച്ചു.

Keywords: National News, Delhi Court News, High Court of Delhi, Crime, Crime News, Molestation, Assault, Court Order, Court Verdict, POCSO Act, Mere Absence Of Injuries On Victim's Private Parts No Ground To Hold That Penetrative Assault Did Not Take Place: Delhi High Court. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia