city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിങ്ങള്‍ മെഹന്തിയിടുന്നവരാണോ... എങ്കില്‍ ഒരു നിമിഷം, യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അനുഭവം വായിക്കാം

മുംബൈ: (www.kasargodvartha.com 07.10.2019) മെഹന്തി ഇഷ്ടപ്പെടുന്നവരാണ് അധികം പെണ്‍കുട്ടികളും. ഏതു പരിപാടിക്കായാലും മെഹന്തി വെച്ചുകൊണ്ട് പോകുന്നവരാണ് കൂടുതലും. എന്നാല്‍ മെഹന്തിയിടുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മെഹന്തി കൈ പൊള്ളുന്നതിന് കാരണമാകുമെന്ന് പലയിടങ്ങളിലായി വായിക്കുകയും കേള്‍ക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് മെഹന്തി ഇടുന്നത്.

അത്തരത്തില്‍ മെഹന്തിയിട്ടതിനെ തുടര്‍ന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെച്ച പാചക വിദഗ്ധയും മോഡലുമായ മീര മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. എപ്പോഴും എല്ലാവര്‍ക്കും ഇത്തരത്തില്‍ അപകടം സംഭവിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എങ്കിലും ഇക്കാര്യം മനസില്‍ സൂക്ഷിക്കണമെന്നുമാണ് മീര തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

എന്റെ ഇടത്തേ കൈയ്യുടെ ഇപ്പോഴത്തെ അവസ്ഥയാണിത്... ഈ ബുധനാഴ്ച (Oct 2nd)ഉച്ചയ്ക്കാണ് ഞാനും കുടുംബവും മുംബൈയില്‍ എത്തിയത്. ഞങ്ങള്‍ വൈകുന്നേരം ജുഹു ബീച്ചില്‍ പോയപ്പോഴാണ് സംഭവം. മെഹന്തി ഇടാംന്ന് പറഞ്ഞ് ഒരു സ്ത്രീ പുറകേ തന്നെ.. വേണ്ടെന്ന് എത്ര പറഞ്ഞിട്ടും അവരെന്നെ വിടുന്നില്ല.. 20 രൂപയേ ഉളളൂ ഒരു ഡിസൈന്‍ എന്ന് പറഞ്ഞ് എന്റെ കൈയുടെ നടുവില്‍ അവരൊരു ഡിസൈന്‍ പതിപ്പിച്ചു. മതി, എനിക്ക് കൈ മുഴുവന്‍ ഇടാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞിട്ടും ആ സ്ത്രീ വീണ്ടും വീണ്ടും കളര്‍ മുക്കിയ അച്ചുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ 100 രൂപയും മേടിച്ചു. പിറ്റേ ദിവസം മുതല്‍ കൈ മുഴുവന്‍ സാമാന്യം നല്ലരീതിയില്‍ ചൊറിയാന്‍ തുടങ്ങി. വ്യാഴാഴ്ച സന്ധ്യയായപ്പോഴേക്കും ഇതായി സ്ഥിതി. സഹിക്കാന്‍ പറ്റാത്ത വേദനയും പുകച്ചിലും. ഉറങ്ങാന്‍ പോലും പറ്റിയില്ല. സെല്‍ഫ് മെഡിക്കേഷന്‍ എനിക്ക് തീരെ ഇഷ്ടമല്ല അതുകൊണ്ട് പ്രത്യേകിച്ച് മരുന്നൊന്നും കഴിച്ചില്ല. രാവിലെ ആയപ്പോഴേക്കും കൈ നീര് വെച്ചു തുടങ്ങി. നിറയെ പൊള്ളി വീര്‍ത്തു. (തനിയെ കുറയുമെന്ന് വിചാരിച്ചിരുന്നു, കൂടിയതല്ലാതെ ഒരു ചേഞ്ചും ഉണ്ടായില്ല) ഇന്നലെ ഞങ്ങള്‍ ഗുജറാത്തില്‍ സുറത്ത് എ മനോജിന്റെ സുഹൃത്തിന്റെ വീട്ടിലെത്തി, അപ്പോഴേക്കും കൈ പൊക്കാന്‍ വയ്യാത്ത സ്‌റ്റേജ് ആയതുകൊണ്ട് ഇവിടെ ഫാമിലി ഡോക്ടറെ കാണിച്ചു.. 3 നേരം 6 ടാബ്ലെറ്റ്‌സ് വീതമാണിപ്പോ ആഹാരം...?? നേരത്തെ എത്രയോ തവണ ഈ അച്ചു കൊണ്ടുള്ള പ്രിന്റഡ് മെഹന്തി ഇട്ടിട്ടുണ്ടെങ്കിലും ജീവിതത്തിലെ ആദ്യത്തെ ദുരനുഭവമാണിത്... എല്ലാവര്‍ക്കും ഇതേപോലെ സംഭവിക്കണമെന്നില്ല.. എങ്കിലും എല്ലാവരും ഒന്ന് സൂക്ഷിച്ചേക്കുക.. കെമിക്കല്‍സ് ചേര്‍ന്ന ഈ മെഹന്തി ഇതുപോലുള്ള അലര്‍ജി ഉണ്ടാക്കിയേക്കാം..

നിങ്ങള്‍ മെഹന്തിയിടുന്നവരാണോ... എങ്കില്‍ ഒരു നിമിഷം, യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അനുഭവം വായിക്കാം

Keywords:  Mumbai, India, news, Woman, Social-Media, National, Mehendi, Infection, Hand, Mehandi makes Infection; Read Lady Model's experience

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia