Tunnel Rescue | ഉത്തരകാശി തുരങ്ക രക്ഷാപ്രവർത്തനത്തിലെ ഹീറോ; 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ ഡെൽഹിയിൽ നിന്ന് എത്തിയ മുന്ന ഖുറൈശിയെ അറിയാമോ? നിർണായകമായത് 'എലി മാളം'!
Nov 29, 2023, 20:25 IST
ഉത്തരകാശി: (KasargodVartha) ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസത്തെ കഠിനാധ്വാനത്തിന് ഒടുവിൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് രാജ്യം. ദീപാവലി മുതൽ രാജ്യത്തിന്റെ മുഴുവൻ കണ്ണുകളും സിൽക്യാരയിൽ നിർമിക്കുന്ന ഈ തുരങ്കത്തിലേക്കായിരുന്നു.
ഈ രക്ഷാപ്രവർത്തനത്തിന്റെ ഏറ്റവും പ്രയാസകരമായ ഭാഗം അവസാനത്തെ 10 മുതൽ 12 മീറ്റർ വരെ കുഴിച്ച് പുറത്തിറങ്ങാനുള്ള പാത ഉണ്ടാക്കുക എന്നതായിരുന്നു, അതിൽ 'റാറ്റ്-ഹോൾ മൈനിങ്' തൊഴിലാളികൾ പ്രധാന പങ്ക് വഹിച്ചു. 'എലി മാളം' പോലുള്ള ചെറുതുരങ്കങ്ങള്‍ നിര്‍മിക്കുന്ന പ്രക്രിയയാണ് റാറ്റ് ഹോള്‍ മൈനിങ്. 'റാറ്റ് ഹോള്‍ മൈനേഴ്സ്' എന്നറിയപ്പെടുന്ന പ്രത്യേക വൈദഗ്ധ്യം നേടിയ തൊഴിലാളികളാണ് ഇതിനായി പ്രവർത്തിക്കുന്നത്.
ഡെൽഹിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന 'റാറ്റ്-ഹോൾ മൈനർ' മുന്ന ഖുറൈശിയാണ് ബുധനാഴ്ച വൈകുന്നേരം 7.05 ന് തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരെ ആദ്യം എത്തി അഭിവാദ്യം ചെയ്തത്. ട്രെഞ്ച്ലെസ് എൻജിനീയറിംഗ് സർവീസസ് കമ്പനിക്ക് വേണ്ടി ഡെൽഹിയിലെ അഴുക്കുചാലുകളും ജല പൈപ്പുകളും വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഒരാളാണ് മുന്ന. ശേഷിക്കുന്ന 12 മീറ്ററിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ സിൽക്യാരയിൽ എത്തിച്ചത്.
800 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പിനകത്ത് കയറിയാണ് റാറ്റ് ഹോള്‍ മൈനേഴ്സ് രക്ഷാവഴി നിര്‍മിക്കുന്നത്. റാറ്റ് ഹോള്‍ മൈനേഴ്സിന്റെ 12 പേരടങ്ങുന്ന സംഘത്തെയാണ് സിൽക്യാരയിൽ എത്തിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ മാലിന്യം നീക്കം ചെയ്യാൻ ആരംഭിച്ചതായും 24 മണിക്കൂറിനുള്ളിൽ പണി പൂർത്തിയാക്കിയതായും ഇവർ പറഞ്ഞു. 'ഞാൻ അവസാനത്തെ പാറ നീക്കംചെയ്ത് അവരെ കണ്ടു. ഇതിനുശേഷം ഞാൻ പുറത്തിറങ്ങി മറുവശത്തേക്ക് പോയി. അവർ എന്നെ കെട്ടിപ്പിടിച്ചു, കൈയടിച്ചു, നന്ദി പറഞ്ഞു', തുരങ്കത്തിൽ നിന്ന് പുറത്തുവന്നതിന് ശേഷം മുന്ന വിവരിച്ചു.
ഖനികളിലെ ഇടുങ്ങിയ വഴികളിലൂടെ കൽക്കരി വേർതിരിച്ചെടുക്കുന്നതിനുള്ള വളരെ പഴയ സാങ്കേതികതയാണ് റാറ്റ്-ഹോൾ ഖനനം, മേഘാലയയിൽ ഇത് വ്യാപകമാണ്. എലികൾ ഉണ്ടാക്കുന്ന ഇടുങ്ങിയ മാളങ്ങളോടുള്ള സാമ്യം കൊണ്ടാണ് റാറ്റ്-ഹോൾ മൈനിങിന് ഈ പേര് ലഭിച്ചത്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി 2014-ല്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍, റാറ്റ് ഹോള്‍ മൈനിങ് നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം നിലനിൽക്കെ തന്നെയാണ് സിൽക്യാര തുരങ്കത്തിൽ ഇവരെ നിയോഗിച്ചതെന്നതാണ് സവിശേഷത.
Keywords: News, National, Uttarkashi, Delhi, Operation, Hero, National News, Malayalam News, Uttarkashi Tunnel, Munna Qureshi, Meet Uttarkashi tunnel rescue operation 'hero', Munna Qureshi, who came from Delhi to free 41 workers.
< !- START disable copy paste -->