'മീ ടു'; കൂടുതല്‍ വെളിപ്പെടുത്തലുമായി നിരവധി പേര്, സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐഡിയുണ്ടാക്കി വനിതാ കമ്മീഷന്
Oct 18, 2018, 21:06 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 18.10.2018) 'മീ ടു' ക്യാമ്പെയിന്റെ ഭാഗമായി കൂടുതല്‍ വെളിപ്പെടുത്തലുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയതോടെ പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐഡിയുണ്ടാക്കി ദേശീയ വനിതാ കമ്മീഷന്. ncw.metoo@gmail.com എന്ന മെയില്‍ ഐഡിയിലൂടെ പരാതികള്‍ അയക്കാമെന്ന് അറിയിച്ചിട്ടുള്ളത്. കൂടുതല്‍ പേര് മീ ടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് വനിതാ കമ്മീഷന് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.
മീ ടൂ വെളിപ്പെടുത്തലുകളില്‍ നേരത്തെ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെളിപ്പെടുത്തലുകളെ കുറിച്ചന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കുമെന്നും വിരമിച്ച നാല് ജഡ്ജിമാര്‍ക്കായിരിക്കും അന്വേഷണചുമതലയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Me Too, Women's Commission, National, news, Top-Headlines, Complaint, E-Mail Id, Me too; Women's commission created Mail ID
Keywords: Me Too, Women's Commission, National, news, Top-Headlines, Complaint, E-Mail Id, Me too; Women's commission created Mail ID