HC Verdict | 'വിവാഹിതയായാലും മകൾ മകൾ തന്നെ'; കല്യാണം കഴിഞ്ഞ പെൺമക്കൾക്ക് ആശ്രിത കാർഡിന് വിലക്കേർപ്പെടുത്തിയ സൈനിക് വെൽഫെയർ ബോർഡ് മാർഗനിർദ്ദേശം റദ്ദാക്കി ഹൈകോടതിയുടെ സുപ്രധാന വിധി
Jan 5, 2023, 10:48 IST
ബെംഗ്ളുറു: (www.kasargodvartha.com) ഒരു മകൻ വിവാഹശേഷവും മകനായി തുടരുന്നതുപോലെ, വിവാഹശേഷം മകളും മകളായി തുടരുമെന്ന് കർണാടക ഹൈകോടതി. മുൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ മക്കൾക്ക് ലഭ്യമായ ആശ്രിത കാർഡ് ലഭിക്കുന്നതിന് വിവാഹിതരായ പെൺമക്കൾക്ക് വിലക്കേർപ്പെടുത്തിയ സൈനിക് വെൽഫെയർ ബോർഡ് മാർഗനിർദ്ദേശം റദ്ദാക്കിക്കൊണ്ടാണ് കർണാടക ഹൈകോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
മകൻ വിവാഹിതനോ അവിവാഹിതനോ ആയി തുടരുകയാണെങ്കിൽ, മകളും വിവാഹിതയായോ അവിവാഹിതയായോ ആയ മകളായി തുടരും. വിവാഹം എന്ന പ്രവൃത്തി മകന്റെ നില മാറ്റുന്നില്ലെങ്കിൽ, വിവാഹ നിയമത്തിന് മകളുടെ പദവിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും കർണാടക ഹൈകോടതിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.
സേനകളിലെ ലിംഗ സമവാക്യങ്ങൾ മാറുന്നതിനാൽ മുൻ പ്രതിരോധ ഉദ്യോഗസ്ഥരെ മുൻ സൈനികർ എന്ന് പരാമർശിക്കുന്നത് നിർത്താനും വിമുക്ത ഭടന്മാരുടെ ലിംഗ-നിഷ്പക്ഷ പേര് പരിഗണിക്കാനും ഹൈകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2001ൽ ‘ഓപറേഷൻ പരാക്രം’ വേളയിൽ വീരമൃത്യു വരിച്ച മുൻ സൈനികൻ സുബേദാർ രമേഷ് ഖണ്ഡപ്പ പൊലീസ് പാട്ടീലിന്റെ 31 കാരിയായ മകൾ പ്രിയങ്ക പാട്ടീൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.
പ്രിയങ്ക പാട്ടീലിന് പിതാവ് മരിക്കുമ്പോൾ 10 വയസായിരുന്നു. സൈനിക് വെൽഫെയർ ബോർഡ് വിവാഹിതയാണെന്ന് ചൂണ്ടിക്കാട്ടി തനിക്ക് ആശ്രിത കാർഡ് നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് 2021 ലാണ് അവർ കർണാടക ഹൈകോടതിയെ സമീപിച്ചത്.

Keywords: News, National, Top-Headlines, High-Court, Karnataka, Verdict, Daughter-love, Army, Jawan, Court order, Judge, ‘Married daughter remains a daughter’: Karnataka HC quashing gender discriminatory defence welfare norm.
< !- START disable copy paste -->