city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Market Wrap | 4 ദിവസത്തെ തുടർചയായ കുതിപ്പിന് ശേഷം സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു; ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ നേട്ടത്തിൽ

മുംബൈ: (www.kasargodvartha.com) മുൻനിര സൂചികകളായ സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ നാല് ദിവസത്തെ തുടർചയായ കുതിപ്പിന് ശേഷം ബുധനാഴ്ച ഇടിവ് നേരിട്ടു.  യുഎസ് ഓഗസ്റ്റിലെ പണപ്പെരുപ്പ റിപോർട്  പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രധാന വിദേശ വിപണികൾ ശക്തമായ നഷ്ടം നേരിട്ടത്. പണപ്പെരുപ്പ നിരക്ക് വർധനവിന്റെ വേഗത കുറയുമെന്ന പ്രതീക്ഷകളെ തകർത്തതാണ് വിപണികളെ ബാധിച്ചത്. യുഎസ് പണപ്പെരുപ്പ സൂചിക മുൻമാസത്തേക്കാൾ കഴിഞ്ഞ മാസം 0.1% ഉയർന്നതായി റോയിടേഴ്‌സ് റിപോർട് ചെയ്തു. പണപ്പെരുപ്പത്തിലെ വർധനവ് ഫെഡറൽ റിസർവിനെ അടുത്ത ആഴ്ച മൂന്നാമത്തെ 75 ബേസിസ് പോയിന്റ് പലിശ നിരക്ക് വർധിപ്പിക്കാൻ പ്രേരിപ്പിക്കും.
   
Market Wrap | 4 ദിവസത്തെ തുടർചയായ കുതിപ്പിന് ശേഷം സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു; ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ നേട്ടത്തിൽ

സെൻസെക്‌സ് 1,154 പോയിന്റിന്റെ വൻ ഇടിവോടെ 59,417.12 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്നിരുന്നാലും, വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ നഷ്ടം 78 പോയിന്റായി ചുരുങ്ങി. ഒടുവിൽ 224 പോയിന്റ് അഥവാ 0.37% താഴ്ന്ന് 60,346.97 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 66 പോയിൻറ് അഥവാ 0.37% ഇടിഞ്ഞ് 18,003.75 ൽ ക്ലോസ് ചെയ്തു. ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.10% താഴ്ന്നപ്പോൾ സ്‌മോൾക്യാപ് സൂചിക വലിയ നഷ്ടമില്ലാതെ ക്ലോസ് ചെയ്തതിനാൽ മിഡ്, സ്‌മോൾ ക്യാപ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, പവർ ഗ്രിഡ്, എസ്ബിഐ എന്നിവയുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച് സി എൽ ടെക് എന്നിവയുടെ ഓഹരികൾ സെൻസെക്സ് സൂചികയിൽ വലിയ നഷ്ടം നേരിട്ടു. ബി‌എസ്‌ഇ ഐടി 3.28% നഷ്ടത്തിലായി. ബിഎസ്‌ഇ ഓയിൽ ആൻഡ് ഗ്യാസ് (0.90 ശതമാനം ഇടിവ്), ക്യാപിറ്റൽ ഗുഡ്‌സ് (0.83 ശതമാനം കുറവ്), എനർജി (0.76 ശതമാനം ഇടിവ്) എന്നിവയും നഷ്ടത്തിലാണ് അവസാനിച്ചത്.

മെറ്റീരിയൽ സൂചിക 1.91% ഉയർന്നു. ബിഎസ്ഇ ബാങ്കെക്‌സ് (1.28%), ബേസിക് മെറ്റീരിയൽസ് (1.18%), ഫിനാൻസ് (0.93%) എന്നിവയും മികച്ച നേട്ടമുണ്ടാക്കി. ബ്രെന്റ് ക്രൂഡ് ബാരലിന് 95 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഇടിഞ്ഞ് 79.44 ആയി. ഐസിഐസിഐ ബാങ്ക്, ഐടിസി, എൻടിപിസി, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഫോർടിസ് ഹെൽത് കെയർ, ബജാജ് ഹോൾഡിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് എന്നിവയുൾപെടെ 217 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

നിഫ്റ്റി രാവിലെ താഴ്ചയിൽ നിന്ന് കരകയറിയെങ്കിലും നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള തലത്തിൽ ഇൻഡ്യൻ ഇക്വിറ്റികൾ വലിയ നഷ്ടം സംഭവിക്കുന്നതിൽ കരകയറിയതിനാൽ നിഫ്റ്റി അതിന്റെ മുൻ നിലയിലേക്കാൾ മുകളിലായിരുന്നുവെന്ന് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നികൽ അനലിസ്റ്റ് രൂപക് ഡി നിരീക്ഷിച്ചു. 'ഇൻഡക്‌സ് ശരാശരിക്ക് മുകളിൽ നിലനിൽക്കുകയാണ്, ഇത് ഒരു ഉയർച്ചയെ കാണിക്കുന്നു. മുന്നോട്ട് പോകുമ്പോൾ, 17,700 ന് മുകളിൽ തുടരുന്നിടത്തോളം കാലം പോസിറ്റീവ് ആയി തുടരും', അദ്ദേഹം പറഞ്ഞു.

You Might Also Like:
Festive sale | ഓഫറുകളുടെ പെരുമഴയുമായി ആമസോണിലും ഫ്ലിപ് കാർടിലും ഉത്സവ സീസൺ വിൽപന സെപ്റ്റംബർ 23 മുതൽ

Keywords: New Delhi, India, News, Top-Headlines, Latest-News, National, Share, Share Market, Bank, Market Wrap: Sensex, Nifty snap day winning Run. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia