city-gold-ad-for-blogger

ഇന്‍ഡ്യന്‍ ആഭ്യന്തര ഓഹരി സൂചികകള്‍ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തില്‍

മുംബൈ: (www.kasargodvartha.com 07.03.2022) ഇന്‍ഡ്യന്‍ ആഭ്യന്തര ഓഹരി സൂചികകള്‍ തിങ്കളാഴ്ച കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 16,000ത്തിന് താഴേക്ക് പോയി. ബോംബെ ഓഹരി സൂചിക 1,300 പോയിന്റോളം ഇടിഞ്ഞാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. രാവിലെ 9.16 മണിയോടെ സെന്‍സെക്‌സ് 1,326.62 പോയിന്റ് ഇടിഞ്ഞു. 2.44 ശതമാനമാണ് ഇടിവ്.

53007.19 പോയിന്റിലാണ് സെന്‍സെക്‌സ് തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. നിഫ്റ്റി ഇന്ന് 357.40 പോയിന്റ് ഇടിഞ്ഞു. 15888 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്.

ഇന്‍ഡ്യന്‍ ആഭ്യന്തര ഓഹരി സൂചികകള്‍ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തില്‍

561 ഓഹരികളുടെ മൂല്യം തിങ്കളാഴ്ച ഉയര്‍ന്നു. 1588 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 121 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായിട്ടില്ല. മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐഷര്‍ മോടോര്‍സ്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കാണ് തിങ്കളാഴ്ച കൂടുതല്‍ നഷ്ടമുണ്ടായത്.

Keywords: News, Mumbai, National, Top-Headlines, Business, Market LIVE Update; Indian indices face loss.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia