രൂപമാറ്റം വന്ന കൊറോണ വൈറസിന്റെ ഭീഷണി നിലനില്‍ക്കേ ബ്രിടണില്‍ നിന്ന് മടങ്ങിയെത്തിയവര്‍ തെറ്റായ വിലാസം നല്‍കി മുങ്ങി; ഒളിവില്‍ പോയവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.01.2021) രൂപമാറ്റം വന്ന കൊറോണ വൈറസിന്റെ ഭീഷണി നിലനില്‍ക്കേ ബ്രിടണില്‍ നിന്ന് രാജ്യത്ത് മടങ്ങിയെത്തിയ നൂറുകണക്കിന് പേര്‍ തെറ്റായ വിലാസം നല്‍കി. പുതിയ സാഹചര്യത്തില്‍ ബ്രിടണില്‍ നിന്ന് വന്നവരുടെ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതോടെയാണ് കള്ളത്തരം കണ്ടെത്തിയത്. രോഗവ്യാപനത്തിന്റെ തോത് കൂടുതലാണ് പുതിയ വൈറസിലെന്നാണ് അനുമാനം.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23വരെ ബ്രിട്ടണില്‍ നിന്ന് 33000 ഇന്ത്യക്കാര്‍ തിരികെയെത്തിയെന്നാണ് കണക്ക്. ജനിതകമാറ്റം വന്ന കോവിഡ് വൈറസ് പുതിയ ആശങ്കയായ സാഹചര്യത്തിലാണ് ഒരുമാസത്തിനിടെ എത്തിയവര്‍ക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്. വന്നവരെ അന്വേഷിച്ച് പോയപ്പോഴാണ് ഗുരുതര പ്രശ്‌നം വെളിപ്പെട്ടത്. വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേര്‍ തെറ്റായ മേല്‍വിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്‌കില്‍ നല്‍കിയത്.
ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസര്‍കാരിന്റെ നിര്‍ദ്ദേശം. പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്നും സംസ്ഥാനത്ത് ഒളിവില്‍ പോയവരെല്ലാം ഉടന്‍ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി പറഞ്ഞു. പഞ്ചാബില്‍ 2500ഓളം പേര്‍, കര്‍ണാടകത്തില്‍ 570, തെലങ്കാനയില്‍ 279, മഹാരാഷ്ട്രയില്‍ 109, ഒഡീഷയില്‍ 27 എന്നിങ്ങനെ പോവുന്നു പട്ടിക.
Keywords: News, National, India, New Delhi, Top-Headlines, Health, COVID-19, Many UK Returnees to Delhi Gave Wrong or Incomplete Details, Remain Untraced