മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: ഐ ബിയുടെ നിഗമനം കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
Jun 13, 2017, 09:23 IST
കൊച്ചി: (www.kasargodvartha.com 13.06.2017) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് സംബന്ധിച്ചുള്ള ഐ ബിയുടെ നിഗമനം കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പരിശോധിച്ച 26 വോട്ടര്‍മാരുടെ യാത്രാവിവരങ്ങളില്‍ നിന്ന് വോട്ടെടുപ്പു ദിവസമായ 2016 മേയ് 16നു ആറു പേര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്ന കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനമാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അവശേഷിക്കുന്നവരുടെ വിവരങ്ങള്‍ കണ്ടെത്താന്‍ പരിശോധന തുടരുകയാണെന്നും കിട്ടുന്ന മുറയ്ക്കു കോടതിയില്‍ ഹാജരാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. തിരിച്ചറിഞ്ഞ 26 പേരുടെ പേരുവിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കൃത്യമായ വിവരം ലഭിക്കാന്‍ പാസ്‌പോര്‍ട്ട് നമ്പര്‍ അനിവാര്യമാണ്. അതില്ലാത്തതിനാല്‍ ലഭ്യമായ മറ്റു വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചതില്‍ പട്ടികയിലുള്‍പ്പെട്ട 26 പേരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 20 പേരും തെരഞ്ഞെടുപ്പ് സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഐബിയുടെ നിഗമനം. മാര്‍ച്ച് രണ്ടിലെ ഹൈക്കോടതി ഉത്തരവനുസരിച്ച്, പേരും ജനനത്തീയതിയും മറ്റും ആധാരമാക്കി 197 പേരുടെ യാത്രാവിവരങ്ങള്‍ കണ്ടെത്താനാണ് ശ്രമിച്ചത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മുസ്ലിംലീഗിലെ പി ബി അബ്ദുര്‍ റസാഖിന്റെ തിരഞ്ഞെടുപ്പു വിജയം കള്ളവോട്ടിന്റെ സഹായത്താലാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപിയിലെ കെ സുരേന്ദ്രന്‍ ആണ് ഹര്‍ജി നല്‍കിയത്. വിദേശത്തും മറ്റുമായി സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 പേരുടെ കള്ളവോട്ട് ചെയ്തുവെന്നാണു സുരേന്ദ്രന്റെ പരാതി.
ന്യൂഡല്‍ഹിയിലെ ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡപ്യൂട്ടി ഡയറക്ടര്‍ എ കെ ഭുയാന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയിലെ അസി. സോളിസിറ്റര്‍ ജനറല്‍ ആണ് വിശദീകരണ പത്രിക നല്‍കിയത്. സ്ഥലത്തില്ലാതിരുന്നവരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപണമുള്ള സാഹചര്യത്തില്‍ അവരെ വിളിച്ചുവരുത്തിയുള്ള തെളിവെടുപ്പ് കോടതിയില്‍ പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, Manjeshwaram, Election 2016, by-election, P.B. Abdul Razak, Voters list, K.Surendran, BJP, Muslim-league, Politics, Political party, High-Court, Top-Headlines, news, National, India, Manjeshwaram election case: The central government informed IB's stand to the High Court.