Arrested | മണിപ്പൂരില്‍ വിവിധ ജില്ലകളില്‍ നടന്ന റെയ്ഡില്‍ ആയുധങ്ങളും മയക്കുമരുന്നും പിടികൂടി; 4 പേര്‍ അറസ്റ്റില്‍
ഇംഫല്‍: (www.kasargodvartha.com) മണിപ്പൂരില്‍ വിവിധ ജില്ലകളില്‍ നടന്ന റെയ്ഡില്‍ ആയുധങ്ങളും മയക്കുമരുന്നും പിടികൂടി. ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി ജില്ലകളിലാണ് റെയ്ഡ് നടന്നത്. ഇവിടെ നിന്നുമാണ് തോക്കുകളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടികൂടിയത്. ഇതോടെ പൊലീസ് പരിശോധന കര്‍ശനമാക്കി.
ഇംഫാല്‍ ഈസ്റ്റ്, മണിപ്പൂര്‍ അതിര്‍ത്തിയില്‍ നിന്നാണ് നാര്‍രകോടിക്‌സ് ആന്‍ഡ് അഫയേഴ്‌സ് ഓഫ് ബോര്‍ഡര്‍ മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. അതേസമയം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചിരുന്നു. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂര്‍ അശാന്തിയിലാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
Keywords: Manipur, Weapons, Drugs, Seized, News, National, Manipur: Weapons and drugs seized; 4 arrested.