മണിപ്പാല്‍ കൂട്ട ബലാത്സംഗം: പ്രതികള്‍ അറസ്റ്റിലായത് ബജ്‌റംഗ്ദള്‍ അന്ത്യശാസനത്തെ തുടര്‍ന്ന്
Jun 27, 2013, 14:44 IST
മംഗലാപുരം: മലയാളിയായ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളെ പോലീസ് പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്തത് ബജ്‌റംഗ്ദള്‍ അന്ത്യശാസനത്തെ തുടര്‍ന്ന്. സംഭവം നടന്ന ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ ബി.ജെ.പി, ബജ്‌റംഗ്ദള്‍, വി.എച്ച്.പി തുടങ്ങി നിരവധി സംഘടനകളും വിദ്യാര്‍ത്ഥികളും സമരത്തിന്റെ പാതയിലായിരുന്നു. മണിപ്പാലിലും മംഗലാപുരത്തുമായി ശക്തമായ സമരമാണ് നടന്നുവന്നത്.
പ്രതികളെ 24 മണിക്കൂറിനകം പിടികൂടിയില്ലെങ്കില്‍ ഉഡുപ്പി ബന്ദിന് ആഹ്വാനം നല്‍കുമെന്ന് ബജ്‌റംഗ്ദള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രശ്‌നം കൂടുതല്‍ വഷളാവുമെന്ന് കണ്ടാണ് പോലീസ് പ്രതികളെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്തത്. രാത്രി വൈകുംവരെ പബ്ബുകളില്‍ വിരുന്നുകള്‍ നല്‍കാന്‍ സൗകര്യം ഒരുക്കുന്നതാണ് സ്ഥിതിഗതികള്‍ വഷളാവാന്‍ കാരണമാകുന്നതെന്നാണ് ബജ്‌റംഗ്ദള്‍ നേതാവ് ശരണ്‍ പമ്പ്‌വെല്‍ കഴിഞ്ഞ ദിവസം മണിപ്പാലില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ വ്യക്തമാക്കിയത്.
മയക്കുമരുന്ന് മാഫിയകള്‍ക്കും പബ്ബുകള്‍ക്കും എതിരായി ശക്തമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ തങ്ങള്‍ സദാചാര പോലീസിന്റെ പണി ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മംഗലാപുരത്ത് പബ്ബിനു നേരെ അക്രമമുണ്ടായപ്പോള്‍ സമരവും പ്രസ്താവനകളുമായി രംഗത്തുവന്ന ബുദ്ധിജീവികള്‍ ഇപ്പോള്‍ എവിടെയാണെന്നും ബജ്‌റംഗ്ദള്‍ നേതാവ് ചോദിച്ചു. കൂട്ട ബലാത്സംഗം നടന്നപ്പോള്‍ ബുദ്ധിജീവികളുടെ ശബ്ദം ഉയരാത്തത് എന്തു കൊണ്ടാണെന്നും ബജ്‌റംഗ്ദള്‍ നേതാക്കള്‍ ചോദിക്കുന്നു.
പ്രതികളെ പിടികൂടാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയും ബജ്‌റംഗ്ദളും മണിപ്പാല്‍ കൂട്ട ബലാത്സംഗ കേസില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് മനസിലാക്കിയ മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് കേസിലുള്‍പെട്ട മൂന്നു പ്രതികളെ പിടികൂടാന്‍ പോലീസ് കൂടുതല്‍ ജാഗരൂകരായത്.
കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായെങ്കിലും സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന പുറത്തുവന്നിരിക്കുന്നത്. സംഭവത്തിലുള്‍പെട്ട മുഴുവന്‍ പേരെയും കണ്ടെത്തണമെന്ന് മുഖ്യമന്ത്രി സിദ്ധ രാമയ്യ ബാംഗ്ലൂരില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. കേരള സര്‍ക്കാരും പ്രതികളെ പിടികൂടുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു.
പ്രതികളെ 24 മണിക്കൂറിനകം പിടികൂടിയില്ലെങ്കില്‍ ഉഡുപ്പി ബന്ദിന് ആഹ്വാനം നല്‍കുമെന്ന് ബജ്‌റംഗ്ദള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രശ്‌നം കൂടുതല്‍ വഷളാവുമെന്ന് കണ്ടാണ് പോലീസ് പ്രതികളെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്തത്. രാത്രി വൈകുംവരെ പബ്ബുകളില്‍ വിരുന്നുകള്‍ നല്‍കാന്‍ സൗകര്യം ഒരുക്കുന്നതാണ് സ്ഥിതിഗതികള്‍ വഷളാവാന്‍ കാരണമാകുന്നതെന്നാണ് ബജ്‌റംഗ്ദള്‍ നേതാവ് ശരണ്‍ പമ്പ്‌വെല്‍ കഴിഞ്ഞ ദിവസം മണിപ്പാലില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ വ്യക്തമാക്കിയത്.
മയക്കുമരുന്ന് മാഫിയകള്‍ക്കും പബ്ബുകള്‍ക്കും എതിരായി ശക്തമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ തങ്ങള്‍ സദാചാര പോലീസിന്റെ പണി ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മംഗലാപുരത്ത് പബ്ബിനു നേരെ അക്രമമുണ്ടായപ്പോള്‍ സമരവും പ്രസ്താവനകളുമായി രംഗത്തുവന്ന ബുദ്ധിജീവികള്‍ ഇപ്പോള്‍ എവിടെയാണെന്നും ബജ്‌റംഗ്ദള്‍ നേതാവ് ചോദിച്ചു. കൂട്ട ബലാത്സംഗം നടന്നപ്പോള്‍ ബുദ്ധിജീവികളുടെ ശബ്ദം ഉയരാത്തത് എന്തു കൊണ്ടാണെന്നും ബജ്‌റംഗ്ദള്‍ നേതാക്കള്‍ ചോദിക്കുന്നു.
പ്രതികളെ പിടികൂടാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയും ബജ്‌റംഗ്ദളും മണിപ്പാല്‍ കൂട്ട ബലാത്സംഗ കേസില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് മനസിലാക്കിയ മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് കേസിലുള്‍പെട്ട മൂന്നു പ്രതികളെ പിടികൂടാന്‍ പോലീസ് കൂടുതല്‍ ജാഗരൂകരായത്.

Keywords: Rape, Case, Arrest, Accuse, Police, BJP, Mangalore, Student, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.