Accidental Death | മംഗ്‌ളൂറില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് ബിജെപി നേതാവിന്റെ പേരക്കുട്ടി
Mar 23, 2024, 17:47 IST
മംഗ്‌ളൂറു: (KasargodVartha) നഗരത്തില്‍ നന്തൂരില്‍ വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബി ജെ പി നേതാവ് ലളിത സുന്ദറിന്റെ പേരമകന്‍ ശാമിത് ഷെട്ടിയാണ് (29) മരിച്ചത്. യുവാവ് ഒാടിച്ച കാര്‍ നിയന്ത്രണംതെറ്റി ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്നാണ് അപകടം സംഭവിച്ചത്.
സുഹൃത്തിന്റെ വീട്ടില്‍ ദൈവക്കോലം ചടങ്ങില്‍ പങ്കെടുത്ത് കാറോടിച്ച് വരുകയായിരുന്നു ശാമിത്. ഇതിനിടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം ചതഞ്ഞ കാര്‍ യന്ത്രക്കൈകളുടെ സഹായത്തോടെ ശനിയാഴ്ച പുലര്‍ചെയാണ് നീക്കം ചെയ്തത്.
Keywords: News, National, Mangalore-News, Accident-News, Top-Headlines, Mangaluru News, Youth, Died, Car, Hits, Divider, Accident, Accidental Death, BJP, Leader, Mangaluru: Youth Died after car hits divider.

ആശീര്‍വാദ് കോംപ്ലക്‌സ്, തൊക്കോട്ട് ജങ്ഷനില്‍ ഹോടെല്‍ എന്നിവയുടെ ഉടമയായ ലളിതയുടെ മകന്‍ സന്തോഷിന്റെ മകനാണ് മരിച്ച യുവാവ്. സന്തോഷ് നേരത്തെ മരിച്ചതിനെത്തുടര്‍ന്ന് ലളിതയുടെ സംരക്ഷണത്തിലായിരുന്നു ശാമിതും സഹോദരിയും മാതാവും. ശാമിതിന്റെ വിവാഹത്തിനുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണ് ദുരന്തം.